ദേശീയ സുരക്ഷാ ഭീഷണികളില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ പുതിയ നടപടികളുമായി കാനഡ


MAY 7, 2022, 9:58 PM IST

ഒട്ടാവ: രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വര്‍ധിപ്പിക്കുന്നതിനുള്ള നിരീക്ഷണങ്ങളുടേയും മാറ്റങ്ങളുടേയും ഭാഗമായി വിദേശ എതിരാളികള്‍ക്ക് സെന്‍സിറ്റീവ് സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ കാനഡ പുതിയ നടപടികള്‍ കൈകൊള്ളുന്നു. 

നിക്ഷേപ സ്‌ക്രീനിംഗ് നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തിയും വിതരണ ശൃംഖലകളെ മാപ്പിംഗ് ചെയ്യുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകളാണ് ഉള്‍പ്പെടുന്നതെന്ന് ഫെഡറല്‍ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പ്രകാരം പറയുന്നു. 

രാജ്യത്തെ സാങ്കേതികമായി പുരോഗമിച്ച മേഖലകളെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിനുള്ള കാഴ്ചപ്പാടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വസന്തത്തില്‍ അവതരിപ്പിച്ച പത്രം വ്യവസായം, അക്കാദമിക്, സിവില്‍ സൊസൈറ്റി തുടങ്ങിയ രംഗത്തുള്ളവര്‍ക്ക് ലഭ്യമാകും. ഇതില്‍ നിന്നും ലഭ്യമായ ഫീഡ് ബാക്കിന്റെ സംഗ്രഹം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് പബ്ലിക്ക് സേഫ്റ്റി കാനഡ പ്രതീക്ഷിക്കുന്നത്. 

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന വിദേശ നിക്ഷേപം, കനേഡിയന്‍ ചരക്കുകളുടേയും സാങ്കേതിക വിദ്യയുടേയും വ്യാപാരം, വിദേശ സംഘടനകളും കനേഡിയന്‍ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള ഗവേഷണ പങ്കാളിത്തം എന്നിവയില്‍ നിന്ന് കാനഡയ്ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പേപ്പര്‍ പറയുന്നത്. 

എങ്കിലും ചില വിദേശ രാജ്യങ്ങളും മറ്റു ചിലരും കാനഡയുടെ ദേശീയ സുരക്ഷയേയും ദീര്‍ഘകാല സാമ്പത്തിക അഭിവൃദ്ധിയേയും അപകടത്തിലാക്കാന്‍ സാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ നേടാനോ വാണിജ്യ പങ്കാളിത്തം ഉണ്ടാക്കാനോ ശ്രമിക്കുന്നുണ്ട്. 

രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകളിലും കനേഡിയന്‍ കമ്പനികളാണ് ലക്ഷ്യമിടുന്നതെങ്കിലും ഭരണകൂടങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീഷണി പ്രവര്‍ത്തനങ്ങളുടെ ആവൃത്തിയും സങ്കീര്‍ണതയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ചാരവൃത്തി, മോഷണം, സൈബര്‍ ആക്രമണം തുടങ്ങിയ രൂപങ്ങളിലാണ് ഭീഷണികള്‍ വരുന്നത്. 

എന്നാല്‍ കാനഡയുടെ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലേയും വ്യവസായങ്ങളിലേയും വിദേശ നിക്ഷേപം അല്ലെങ്കില്‍ നിലവില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാത്ത സെന്‍സിറ്റീവ് സാധനങ്ങള്‍, സാങ്കേതിക വിദ്യ, തുടങ്ങിയവയുടെ വാങ്ങലും കൈമാറ്റവും പോലുള്ള നിയപരമായ ഇടപാടുകളിലും രഹസ്യമായി പണം നല്കാമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കുന്നു. 

കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ ആശങ്കയുള്ള പ്രത്യേക രാജ്യങ്ങളെ പരാമര്‍ശിക്കുന്നില്ല. എങ്കിലും റഷ്യയും ചൈനയും പ്രത്യേകിച്ച് കാനഡയുടെ രഹസ്യ വിവരങ്ങളും നൂതന സാങ്കേതിക വിദ്യയും ലക്ഷ്യമിടുന്നതാിയ കനേഡിയന്‍ സുരകഷാ ഉദ്യോഗസ്ഥര്‍ വളരെക്കാലമായി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 

അങ്ങനെയാണെങ്കിലും ഏത് ഉറവിടത്തില്‍ നിന്നായാലും ഭീഷണികളോട് പ്രതികരിക്കുന്നതിന് ഫലപ്രദമാണ് കാനഡയുടെ സമീപനമെന്നും ഉറപ്പാക്കുന്നുണ്ട്. 

തങ്ങളുടെ സാധനങ്ങള്‍ കയറ്റി അയക്കുന്നില്ലാത്തതിനാല്‍ കനേഡിയന്‍ ബിസിനസുകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതിന് പ്രത്യേക കയറ്റുമതി പെര്‍മിറ്റ് ആവശ്യകതകള്‍ക്ക് വിധേയരായ ബിസിനസുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റുകള്‍, ആളുകള്‍ എന്നിവയുടെ തുടര്‍ച്ചയായ അപ്‌ഡേറ്റ് ചെയ്ത ലിസ്റ്റ് സൃഷ്ടിക്കുകയെന്നത് നിര്‍ദ്ദേശങ്ങളിലൊന്നാണ്. 

അപകട സാധ്യതയുള്ള സ്രോതസ്സുകളില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ ആവശ്യകതയെ മറികടക്കാന്‍ സെന്‍സിറ്റീവ് ടെക്‌നോളജി സ്ഥാപനങ്ങള്‍ക്ക് ഫെഡറല്‍ വെഞ്ച്വര്‍ കാപിറ്റല്‍ നല്‍കുകയും ഫെഡറല്‍ ഫണ്ട് ഉപയോഗിച്ച് ഗവേഷണം സംരക്ഷിക്കാന്‍ സഹായിക്കുന്നതിന് ദേശീയ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ നേതൃത്വം നല്കുകയും ചെയ്യും. 

സമീപകാല ഫെഡറല്‍ ബജറ്റില്‍ 2022- 23 മുതല്‍ അഞ്ചുവര്‍ഷം കൊണ്ട് ഏകദേശം 160 മില്യന്‍ ഡോളര്‍ ഉള്‍പ്പെടുത്തും. കോളജുകളുമായും സര്‍വകലാശാലകളുമായുമുള്ള പ്രവര്‍ത്തനത്തിലൂടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കാന്‍ 33 മില്യന്‍ ഡോളര്‍ നിലവില്‍ ചെലവഴിക്കുന്നുണ്ട്. 

സെന്‍സിറ്റീവായതും ഉയര്‍ന്നുവരുന്നതുമായ ചരക്കുകളും സാങ്കേതികവിദ്യയും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും വ്യക്തിഗത ഡാറ്റയും സംരക്ഷിക്കാന്‍ സര്‍ക്കാറിന്റെ വിവിധ തലങ്ങള്‍ക്ക് എങ്ങനെ മികച്ച രീതിയില്‍ സഹകരിക്കാനാകുമെന്നാണ് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പരിശോധിക്കുന്നത്. 

ഉപഭോക്തൃ സ്വകാര്യതയ്ക്കും പ്രവര്‍ത്തന ഉത്പാദനക്ഷമതയ്ക്കും ലംഘനങ്ങള്‍ നഷ്ടമുണ്ടാക്കുമെന്നതിനാല്‍ ചെറുതും വലുതുമായ ബിസിനസുകളെ ബാധിക്കുന്ന സുപ്രധാന പ്രശ്‌നമാണ് സൈബര്‍ സുരക്ഷയെന്ന് കനേഡിയന്‍ ചേംബര്‍ ഓഫ് കോമേഴ്‌സിലെ നയ- സര്‍ക്കാര്‍ ബന്ധങ്ങളുടെ സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍ക്ക് ആഗ്ന്യൂ പറഞ്ഞു.

Other News