തോറ്റോടില്ല കാനഡയുടെ ലെയ്‌ല; അടുത്ത തവണയും പോരാടും


SEPTEMBER 12, 2021, 9:41 AM IST

ന്യൂയോര്‍ക്ക് - യുഎസ് ഓപ്പണ്‍ സിംഗിള്‍സ് ചാമ്പ്യന്‍ഷിപ്പ് കിരീടം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടെങ്കിലും മത്സരത്തിലുടനീളം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് കാനഡയുടെ താരം ലെയ്ല ഫെര്‍ണാണ്ടസ് ആയിരുന്നു.

പ്രത്യക്ഷത്തില്‍ ക്ഷീണിതയായിരുന്നെങ്കിലും, അവളുടെ മുഖം തിളങ്ങുന്നതും കണ്ണീരണിഞ്ഞതും കളിക്കളം കണ്ടു. 19-കാരിയായ ഫെര്‍ണാണ്ടസ്-ശനിയാഴ്ച നടന്ന വനിതാ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകളില്‍, 6-4, 6-3, തന്നെക്കാളും ഒരുവയസിന് ഇളയ ബ്രിട്ടീഷ് താരം എമ്മ റാഡുക്കാനുവുമായി ഏറ്റുമുട്ടിയാണ് പരാജയപ്പെട്ടത്.

കിരീടം നേടാനായില്ലെങ്കിലും കളിക്കളം വിടാന്‍ താന്‍ ഒരുക്കമല്ലെന്നും അടുത്ത തവണ വിജയപ്പോരാട്ടത്തിനായി വീണ്ടും ഇവിടെയെത്തുമെന്നും ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ആരാധകരോട് ലെയ്‌ല ഫെര്‍ണാണ്ടസ് പറഞ്ഞു.

'ഇത് ശരിയായ സമയമായിരുന്നില്ല ' അവള്‍ കൂട്ടിച്ചേര്‍ത്തു. 'അടുത്ത തവണ ശരിയായ ട്രോഫിയുമായി ഞാന്‍ മടങ്ങും. ആത്മ വിശ്വാസം സ്ഫുരിക്കുന്ന അവളുടെ വാക്കുകള്‍ മുഴങ്ങി.

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന മത്സരമായതുകൊണ്ടാകണം ഉത്സാഹം കുറഞ്ഞ ന്യൂയോര്‍ക്കിലെ ജനതയ്ക്ക്  തനിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിയാതിരുന്നത്. അസ്വാസ്ഥ്യകരമായ ഈ നിമിഷത്തെ ഞാനും അംഗീകരിക്കുന്നു- അവള്‍ പറഞ്ഞു. എന്നാലും എന്നെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും നന്ദിയുണ്ട്. 20 വര്‍ഷം മുമ്പ് ഭീകരാക്രമണത്തില്‍ തകര്‍ന്ന ന്യൂയോര്‍ക്ക് എങ്ങനെയാണോ ശ്കതമായി തിരികെ വന്നത് അതുപോലെ എനിക്കും കരുത്തോടെ മടങ്ങി വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

യോഗ്യതാ റൗണ്ടിലൂടെയാണ് 18കാരിയായ റഡുക്കാനു യുഎസ് ഓപ്പണിനെത്തുന്നത്. ഇതോടെ യോഗ്യതാ റൗണ്ട് കഴിഞ്ഞ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിന് യോഗ്യത നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് റഡുക്കാനു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് റഡുക്കാനു. കൂടാതെ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റു പോലും തോല്‍ക്കാതെയാണ് എമ്മയുടെ മുന്നേറ്റം. 2.5 ദശലക്ഷം യുഎസ് ഡോളറും നേടിയാണ് ബ്രിട്ടീഷ് താരം ഫൈനലില്‍ നിന്ന് മടങ്ങുന്നത്.

അതേസമയം നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്ക, മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബര്‍, ലോക രണ്ടാം നമ്പര്‍ താരം ആര്യന സബലെങ്ക എന്നിവരെ നിഷ്പ്രഭരാക്കിക്കൊണ്ടാണ് ലോക 73ാം റാങ്കുകാരിയായ ലെയ്ല ഫൈനലിലേക്കെത്തിയത്. ആര്യന സബലെങ്കയെ 7-6(3), 46, 64 എന്ന സ്‌കോറിന് തകര്‍ത്താണ് ലെയ്ല ഫൈനലിലേക്ക് ചുവടുവെച്ചത്

കളിയില്‍ തനിക്ക് നിരവധി പിഴവുകള്‍ വന്നുവെന്നും അത് തിരിച്ചറിഞ്ഞ എമ്മ പ്രയോജനപ്പെടുത്തിയെന്നും ലെയ്‌ല തുറന്നു പറഞ്ഞു. ഇത് വലിയ നഷ്ടമാണ്. അത് വളരെ കാലം നീണ്ടുനില്‍ക്കുമെന്നും എനിക്കു തോന്നുന്നു. മികച്ച പരിശീലനം നടത്താനും അടുത്ത അവസരം മികച്ചതാക്കാനും ഈ നഷ്ടം എന്നെ പ്രചോദിപ്പിക്കും- ലെയ്‌ല പറഞ്ഞു.

Other News