കനേഡിയന്‍ ലയണ്‍സ് അഗ്രിചലഞ്ച് അവാര്‍ഡ് കേരളപിറവി ദിനത്തില്‍


OCTOBER 14, 2020, 7:57 AM IST

മിസ്സിസ്സാഗാ: പുതുതലമുറയെ കൃഷിയും കൃഷി രീതികളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടീം കനേഡിയന്‍ ലയണ്‍സ് ഏര്‍പ്പെടുത്തിയ അഗ്രിചലഞ്ച് 2020 അവാര്‍ഡുകള്‍ കേരളപിറവി ദിനത്തില്‍ പ്രഖ്യാപിക്കും. നവംബര്‍ ഒന്നാം തിയ്യതി ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ടീം കനേഡിയന്‍ ലയണ്‍സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

മെയ് 18 വിക്ടോറിയ ദിനത്തില്‍ തുടക്കം കുറിച്ച് പലഘട്ടങ്ങളിലായി സെപ്റ്റംബര്‍ അവസാനം വരെ നടന്ന മത്സരത്തില്‍ 120ഓളം കുടുംബങ്ങളാണ് പങ്കെടുത്തത്. ഏറ്റവും മികച്ച കനേഡിയന്‍ മലയാളി കര്‍ഷകനുള്ള ലയണ്‍സ് കര്‍ഷകശ്രീ, ഏറ്റവും മികച്ച വെജിറ്റബിള്‍ ഗാര്‍ഡനുള്ള ലയണ്‍സ് കര്‍ഷകമിത്ര,  ഏറ്റവും മികച്ച പൂന്തോട്ടത്തിനുള്ള ഉദ്യാനാശ്രേഷ്ഠ, മോസ്റ്റ് പോപ്പുലര്‍ ഫാര്‍മര്‍, മോസ്റ്റ് പ്രോമിനന്റ് ഫാര്‍മര്‍ എന്നിങ്ങനെ അഞ്ചോളം അവാര്‍ഡുകള്‍ കേരളപിറവി ദിനത്തില്‍ പ്രഖ്യാപിക്കുമെന്ന് ലയണ്‍സ് ഭാരവാഹികള്‍ അറിയിച്ചു.

ലയണ്‍സ് ്കര്‍ഷകശ്രീ അവാര്‍ഡ് വിജയിക്ക് ലഭിക്കുന്നത് റിയല്‍റ്റര്‍ മോന്‍സി തോമസ് നല്‍കുന്ന 501 ഡോളര്‍ ക്യാഷ് പ്രൈസും ഫലകവുമാണ്. ലയണ്‍സ് കര്‍ഷകമിത്ര അവാര്‍ഡ് വിജയിക്ക് ലഭിക്കുന്നത് ടോമി കോക്കാട്ടിന്റെ കേരളാ കറി ഹൗസ് നല്‍കുന്ന 251 ഡോളര്‍ ക്യാഷ് പ്രൈസും ഫലകവുമാണ്. ജയാസ് ട്യൂട്ടറിംഗ് നല്‍കുന്ന 251 ഡാളര്‍ ക്യാഷ് പ്രൈസും ഫലകവുമാണ് ഉദ്യാന ശ്രേഷ്ഠ അവാര്‍ഡ് വിജയിക്ക് നല്‍കുന്നത്. ലോ ഓഫീസ് ഓഫ് റ്റീനാ ബെലന്റ്് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസും ഫലകവുമാണ് മോസ്റ്റ് പോപ്പുലര്‍ ഫാര്‍മര്‍, മോസ്റ്റ് പ്രോമിനന്റ് ഫാര്‍മര്‍ വിജയികള്‍ക്ക് ലഭിക്കുന്നത്.

അവാര്‍ഡ് വിവരങ്ങള്‍ക്കായി നവംബര്‍ ഒന്നാം തിയ്യതി ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ടീം കനേഡിയന്‍ ലയണ്‍സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് https://www.facebook.com/teamcanadianlions/ സന്ദര്‍ശിക്കണമെന്നു ലയണ്‍സ് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Other News