കനേഡിയൻ മലയാളീ സംവിധായകന്റെ സിനിമ രമേശൻ ഒരു പേരല്ല ജൂലൈ അഞ്ചിന്  റിലീസാകുന്നു


JULY 15, 2019, 4:06 PM IST

എഡ്മണ്ടൻ: എഡ്മണ്ടൻ നിവാസിയായ സുജിത് വിഘ്‌നേശ്വർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന രമേശൻ ഒരു പേരല്ല ജൂലൈ 19ന് റിലീസ് ആകും. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ ഒരു കാർ ഡ്രൈവരുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെ രാജ്യത്തെ നിയമ വ്യവസ്ഥയുടെ ഭീകരതകൾ വരച്ചുകാട്ടുകയാണ് സംവിധായകൻ. മണികണ്ഠൻ പട്ടാമ്പി, ദിവ്യദർശൻ, രാജേഷ് ശർമ്മ, സുരേഷ് പ്രേം എന്നിവരാണ് മുഖ്യവേഷങ്ങൾ ചെയ്യുന്നത്.  നടൻ മുകേഷ് ആദ്യമായി ഈ ചിത്രത്തിൽ പാടുന്നു എന്ന പ്രത്യേകതയുമുണ്ട്. 

എഡ്മിന്റണിൽ വെച്ച് നടന്ന ഇന്ത്യ ഫിലിം ഫെസ്റ്റിവൽ ഓഫ് ആൽബെർട്ടയിൽ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ചിത്രത്തിലൂടെ സുജിത് കരസ്ഥമാക്കി. പരമ്പരാഗത തിരക്കഥ ശൈലിയിൽ നിന്ന് വ്യത്യസ്തമായി സീനുകൾ ഷൂട്ട് ചെയ്ത് ഇമ്പ്രവൈസ് ചെയ്യുന്ന രീതി ആണ് സിനിമ ഒരുക്കുമ്പോൾ സംവിധായകൻ അവലംബിച്ചിരിക്കുന്നത്. സുനിൽ പ്രേം ആണ് ഛായാഗ്രഹണം. ജമിനി ഉണ്ണികൃഷ്ണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ്: അർജുൻ മേനോൻ.കലാ സംവിധാനം : ജ്യോതിഷ് ശങ്കർ.നിശ്ചല ഛായാഗ്രഹണം ബോണി പണിക്കർ.ഗ്രാഫിക്‌സ് അശോക് സി.കെ. 

സ്‌കൂൾ ഓഫ് ഡ്രാമ യിലെ ഒരു കൂട്ടം കലാകാരൻമാർ ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയത്തിൽ ബിരുദാനന്തരബിരുദം കഴിഞ്ഞിറങ്ങിയ സുജിത് നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തീട്ടുണ്ട്. ഏഴു വ്യത്യസ്ത കഥാപാത്രങ്ങളെ വേദിയിൽ അവതരിപ്പിച്ച  അദ്ദേഹത്തിന്റെ 'ഇമ്മിഗ്രന്റ്' എന്ന നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കേരളത്തിലെ ചാനലുകൾക്കുവേണ്ടി നിരവധി സീരിയൽ ടെലിഫിലിമുകളിൽ  പ്രവർത്തിച്ചീട്ടുണ്ട്.  കുറെ വര്ഷങ്ങളായി കുടുംബസമേതം എഡ്മണ്ടനിൽ താമസിക്കുന്ന അദ്ദേഹം സിനിമജോലികളുമായി ബന്ധപ്പെട്ട് ഇപ്പോൾ കേരളത്തിലാണ്.

പി വി ബൈജു

Other News