ഒട്ടാവ: വിദ്വേഷ കുറ്റകൃത്യങ്ങള്‍ അനുവദിച്ചതിന് ട്രൂഡോ സര്‍ക്കാരിനെ വിമര്‍ശിച്ച് കനേഡിയന്‍ എംപി ചന്ദ്ര ആര്യ.
ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും അതുമായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രൂഡോയുടെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ട്രൂഡോ സര്‍ക്കാര്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അനുവദിച്ചുവെന്നാണ് ചന്ദ്ര ആര്യയുടെ വിമര്‍ശനം.
വ്യാഴാഴ്ച സാമൂഹികമാധ്യമം എക്‌സില്‍ പോസ്റ്റുചെയ്ത ഒരു വീഡിയോ സന്ദേശത്തിലാണ്, ആര്യ തന്റെ ആശങ്ക പ്രകടിപ്പിച്ചത്., '' തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുകയോ ഒരു മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ള വിദ്വേഷ കുറ്റകൃത്യമോ സംസാര സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ അനുവദിക്കുന്നത് എങ്ങനെയെന്ന് തനിക്ക് മനസ്സിലാകുന്നില്ല.' എന്നാണ് ചന്ദ്ര പറയുന്നത്.
തീവ്രവാദ ശക്തികള്‍ ഹിന്ദുക്കളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്. ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ ഇവര്‍ ആവശ്യപ്പെടുകയാണെന്നും എം.പി പറഞ്ഞു.
ഹിന്ദുക്കളായ കാനഡക്കാര്‍ വളരെ സമാധാനം പാലിക്കണം. പ്രതികൂല സംഭവങ്ങളില്‍ ജാഗ്രതയുള്ളവരും നിയമപാലകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്തോ-കനേഡിയന്‍ വംശജനായ ചന്ദ്ര ആര്യ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡ അംഗമാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഖാലിസ്താന്‍ പ്രസ്ഥാനത്തിന്റ നേതാവും സിഖ്സ് ഫോര്‍ ജസ്റ്റീസ് പ്രസിഡന്റും നടത്തിയ ഗുര്‍പത്വന്ത് സിംഗ് പന്നുന്‍ റഫറണ്ടത്തിന് പിന്നാലെ ഹിന്ദു കനേഡിയന്‍ വംശജരെ ആക്രമിക്കുകയും കാനഡ വിട്ട് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയാണെന്ന് ചന്ദ്ര ആര്യ ത പ്ലാറ്റഫോമിലൂടെ വെളിപ്പെടുത്തി. ഈ ആക്രമണത്തിനു ശേഷം പല ഹിന്ദു-കനേഡിയന്‍ കുടുംബങ്ങളും ഭീതിയിലാണ്. എന്നാല്‍ അവരോട് ശാന്തരായും ജാഗ്രതയോടും കഴിയാന്‍ ആവശ്യപ്പെടുകയാണ്. ഹിന്ദുഫോബിയയുടെ എന്തെങ്കിലും സംഭവമുണ്ടായാല്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഖാലിസ്താന്‍ പ്രസ്ഥാനത്തിന്റെ നേതാക്കാള്‍ ഹിന്ദു കനേഡിയന്‍ വംശജരെ പ്രകോപിക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദു, സിഖ് സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന കനേഡിയന്‍ സിഖ് വംശജര്‍ ഖാലിസ്താന്‍ പ്രസ്ഥാനത്തോട് യോജിപ്പില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വൈകാതെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെയാകും. ഇന്ദിരാ ഗാന്ധിയുടെ വധം ഭാവിയില്‍ വലിയ ആഘോഷമാക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.