പാര്‍ലമെന്റ് സൂം മീറ്റിംഗില്‍ നഗ്നനായി ലിബറല്‍ എംപി; വിവാദമായപ്പോള്‍ മാപ്പുപറഞ്ഞു


APRIL 17, 2021, 6:40 AM IST

ഒട്ടാവ: പാര്‍ലമെന്റിന്റെ സൂം മീറ്റിംഗിനിടെ ക്യാമറ ഓണ്‍ ആയതറിയാതെ  പൂര്‍ണ നഗ്‌നയായി പ്രത്യക്ഷപ്പെട്ട കനേഡിയന്‍ എം.പി വില്യം ആമോസ് അബദ്ധം സംഭവിച്ചതറിഞ്ഞതോടെ മാപ്പു പറഞ്ഞു. ബുധനാഴ്ച ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് കോമണ്‍സിന്റെ ഓണ്‍ലൈന്‍ മീറ്റിംഗിനിടെയാണ് വില്യം ആമോസിന്റെ നഗ്നത ലാപ് ടോപ് സ്‌ക്രീനില്‍ ദൃശ്യമായത്. ഇത് കണ്ട് മീറ്റിങ്ങില്‍ പങ്കെടുത്ത മറ്റ് അംഗങ്ങള്‍ അമ്പരന്നു.

്‌വില്യമിന്റെ ലാപ്‌ടോപ് കാമറ അബദ്ധത്തില്‍ ഓണായതാണ് വിനയായത്. കനേഡിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടില്‍ വില്യം ആമോസ് നഗ്നനായി നില്‍ക്കുന്നത് കാണാം. സംഭവം വിവാദമായതോടെ ലിബറല്‍ പാര്‍ട്ടി നേതാവും ക്യുബക് എം.പിയുമായ വില്യം ആമോസ് പരസ്യമായി മാപ്പ് അപേക്ഷിച്ചു.

തന്റെ ഭാഗത്തുനിന്നുണ്ടായ ദൗര്‍ഭാഗ്യകരമായ ഒരു പിഴവായിരുന്നു അതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വസ്ത്രം മാറുന്നതിനിടയില്‍ തന്റെ വീഡിയോ ആകസ്മികമായി ഓണായെന്നും മനഃപ്പൂര്‍വമല്ലാത്ത ഈ പ്രവര്‍ത്തിയുടെ പേരില്‍ സഹ എം.പിമാരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്റേണല്‍ കോണ്‍ഫറന്‍സ് ഫീഡില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ആമോസിനെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. അദ്ദേഹം സംസാരിക്കാത്തതിനാല്‍, അദ്ദേഹത്തിന്റെ ചിത്രം പൊതു ഫീഡില്‍ കാണിച്ചില്ല. കോവിഡിനെ തുടര്‍ന്ന് കനേഡിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പാര്‍ലമെന്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്.

Other News