ഭവന മാര്‍ക്കറ്റിനെ ചൂടു പിടിപ്പിച്ച് കാനഡയുടെ വില വര്‍ധനവ്


JANUARY 9, 2022, 12:56 AM IST

ടോറന്റോ: കോവിഡ് വ്യാപനത്തില്‍ നിന്നും ചെറിയ ആശ്വാസം ലഭിച്ചതിന് പിന്നാലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഭവന വിലയില്‍ വന്‍ വര്‍ധന. വാങ്ങുന്നവരെയാണ് പുതിയ വില വര്‍ധനവ് വല്ലാതെ കുഴക്കുക. 

ഫെഡറല്‍ ഗവണ്‍മെന്റിന്റെ വാര്‍ഷിക ഇമിഗ്രേഷന്‍ പദ്ധതികള്‍ റെക്കോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് വര്‍ധിപ്പിച്ചു. പുതുതായി സ്ഥിരതാമസക്കാരായവര്‍ വരാനിരിക്കവെയാണ് വില വര്‍ധനവുണ്ടായത്. കാനഡയിലെ ജോലിയുടെ ഒഴിവുകള്‍ നികത്താന്‍ ഇതാവശ്യമാണ്. കാനഡയിലെ ജനസംഖ്യ വര്‍ധിപ്പിക്കുകയും അതോടൊപ്പം പ്രധാന തൊഴില്‍ കേന്ദ്രങ്ങളിലും സമീപ നഗരങ്ങളിലും പാര്‍പ്പിട ആവശ്യകതയിലും വലിയ ആവശ്യകതയും ഉണ്ടാവും. 

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ദേശീയ റിയല്‍ എസ്റ്റേറ്റ് വില 40 ശതമാനമാണ് ഉയര്‍ന്നത്. ഇത് വീടുകളുടെ വിലയിലും ആവശ്യക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കും. 

മറ്റു പല സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനഡയിലെ ശക്തമായ ജനസംഖ്യാ വര്‍ധനയാണ് വീടിന്റെ വില വര്‍ധിപ്പിക്കുന്നതിന് പ്രധാന കാരണമെന്ന് 18 വികസിത രാജ്യങ്ങളിലെ ജനസംഖ്യാ വളര്‍ച്ചയും വീടുകളുടെ വിലയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്ത ബാങ്ക് ഓഫ് മോണ്‍ട്രിയല്‍ ചീഫ് ഇക്കണോമിസ്റ്റ് ഡഗ്ലസ് പോര്‍ട്ടര്‍ പറഞ്ഞു. 

ജനസംഖ്യ സ്ഥിരതയുള്ളതോ കുറയുന്നതോ ആയ രാജ്യങ്ങളെ അപേക്ഷിച്ച് അതിവേഗ ജനസംഖ്യാ വളര്‍ച്ച രാജ്യങ്ങളില്‍ ഭവന വില പണപ്പെരുപ്പംകൂടുതലാണെന്ന് അദ്ദേഹരം കണ്ടെത്തി. 

2010ലും 2020ലും ന്യൂസിലാന്റും കാനഡയും ഓരോ വര്‍ഷവും ജനസംഖ്യ ശരാശരി ഒരു ശതമാനത്തിലധികമാണ് വര്‍ധിക്കുന്നത്. കാനഡയുടെ കാര്യത്തില്‍ ആ വളര്‍ച്ചയുടെ ഭൂരിഭാഗവും കുടിയേറ്റമാണ്. 

പ്രതിവര്‍ഷം ശരാശരി 0.2 ശതമാനം കുറയുകയാണ്. വീടുകളുടെ വിലയാവട്ടെ ഓരോ വര്‍ഷവും ശരാശരി .02 ശതമാനം ഉയരുകയാണ്. 

കാനഡയുടെ നയങ്ങള്‍ സമ്പത്തും തൊഴില്‍ നൈപുണ്യവുമുള്ള യുവാക്കളേയും പുതുമുഖങ്ങളേയും അവിടേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുകയും ഭവന വില ഉയരാന്‍ ഇത് കാരണമാവുകയും ചെയ്യുന്നു. നിരവധി പുതിയ സ്ഥിരതാമസക്കാര്‍ ഭാരിച്ച ബാങ്ക് അക്കൗണ്ടുകളുമായോ വേഗത്തില്‍ പണം സമ്പാദിക്കാന്‍ ആവശ്യമായ പ്രൊഫഷണല്‍ വൈദഗ്ധ്യത്തോടെയോ ഇവിടേക്ക് എത്തുകയാണ്. അതോടൊപ്പം മറ്റു പലരേയും പോലെ അവര്‍ റിയല്‍ എസ്റ്റേറ്റിലേക്കും തിരിയുന്നു. 

സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ ഗവേഷണം സൂചിപ്പിക്കുന്നത് മിക്ക സംഭവങ്ങളിലും കുടിയേറ്റക്കാരുടം വിലയേറിയ റിയല്‍ എസ്റ്റേറ്റ വാങ്ങലുകള്‍ക്ക് പിന്നില്‍ കനേഡിയന്‍ വരുമാനല്ലെന്നും മുന്‍കാല സമ്പത്താണെന്നുമാണ്. 

രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ കേന്ദ്രമായ ടൊറന്റോ മേഖലയില്‍ ഒരു വീടിന്റെ ശരാശരി വില ഒരു മില്യന്‍ ഡോളറിന് മുകളിലാണ്. ചുറ്റുമുള്ള നഗരങ്ങളിലും അതിനടുത്തോ അതിലധികമോ ആണ് വില ഈടാക്കുന്നത്. 

കാനഡയിലെ ഏറ്റവും വലിയ ആറ് മെട്രോ പോളിറ്റന്‍ പ്രദേശങ്ങള്‍ കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യങ്ങളായിരുന്നെങ്കിലും ഇപ്പോഴതില്‍ മാറ്റം വന്നിട്ടുണ്ട്. ടൊറന്റോ, വാന്‍കൂവര്‍, മോണ്‍ട്രിയല്‍, എഡ്മന്റണ്‍, കാല്‍ഗറി, ഓട്ടവ എന്നിവിടങ്ങളിലാണ് സഞ്ചാരികള്‍ക്ക് താത്പര്യം 

2002ല്‍ കാനഡയിലെ ഏറ്റവും വലിയ നഗരങ്ങള്‍ രാജ്യത്തെ 88 ശതമാനം കുടിയേറ്റക്കാരേയും സ്ഥിരതാമസക്കാരേയും ഏറ്റെടുക്കുന്നുണ്ട്. കാനഡ മോര്‍ട്ട്ഗേജ് ആന്റ് ഹൗസിംഗ് കോര്‍പറേഷന്റെ കണക്കനുസരിച്ച് കാനഡ മോട്ട്സേജ്, 2019ല്‍ ഈ അനുപാതം 68 ശതമാനമായിരുന്നു. 

അതേ കാലയളവില്‍ അന്താരാഷ്ട്ര കുടിയേറ്റം 43 ശതമാനം വര്‍ധിച്ചു. എന്നാല്‍ കാനഡയുടെ മറ്റു ഭാഗങ്ങളില്‍ ഇത് 370 ശതമാനം ഉയര്‍ന്നു. പ്രത്യേകിച്ച ഒന്റാരിയോയിലെ കേന്ദ്രങ്ങളായ നയാഗ്ര, ലണ്ടന്‍, കിച്ചനര്‍- വാട്ടര്‍ലൂ, കേബ്രിംഡ്ജ് എന്നിവിടങ്ങളില്‍ ശക്തമായ വളര്‍ച്ചയുണ്ടായി. ഇന്ന് ആ ചെറിയ നഗരങ്ങളിലെല്ലാം രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് അനുഭവപ്പെടുന്നത്. 

Other News