ഓട്ടവ: ഇന്റര്‍നെറ്റ് നിയന്ത്രിക്കാനുള്ള ഫെഡറല്‍ സര്‍ക്കാറിന്റെ പദ്ധതിയെ കാനഡക്കാരില്‍ ഭൂരിഭാഗവും പിന്തുണക്കുന്നതായി സര്‍വേ. ഓട്ടവയുടെ പദ്ധതികളുടെ വിശദാംശങ്ങള്‍ നയ വിദഗ്ധരില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിടുന്നുണ്ടെങ്കിലും പുതിയ സര്‍വേ പ്രകാരം ഭൂരിഭാഗം കാനഡക്കാരുടേയും പിന്തുണയുണ്ട്.
ഓണ്‍ലൈന്‍ വാര്‍ത്താ പ്രതിഫലത്തിന്റേയും സ്ട്രീമിംഗ് സേവനങ്ങളുടേയും നിയന്ത്രണം നിര്‍ദ്ദേശിക്കുന്ന രണ്ട് വ്യത്യസ്ത നിയമനിര്മാണങ്ങല് ഹൗസ് ഓഫ് കോമണ്‍സ് നിലവില്‍ പഠനം നടത്തുകയാണ്. വിദ്വേഷ പ്രസംഗം, തീവ്രവാദ ഉള്ളടക്കം, കുട്ടികളുടെ അശ്ലീലം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ ദുരുപയോഗങ്ങള്‍ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള മൂന്നാമത്തെ ബില്ലിന്റെ കരട് തയ്യാറാക്കുന്ന പ്രക്രിയയും പുരോഗമിക്കുന്നുണ്ട്.
ദി ഗ്ലോബ് ആന്റ് മെയില്‍ നടത്തിയ നാനോസ് റിസര്‍ച്ച് വോട്ടെടുപ്പില്‍ 55 ശതമാനം കാനഡക്കാരും ഇന്റര്‍നെറ്റിന്റെ നിയന്ത്രണം പിന്തുണക്കുന്നു. 37 ശതമാനം പേര് നിയന്ത്രണം എതിര്‍ക്കുമ്പോള്‍ എട്ട് ശതമാനത്തിന് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമില്ല.
സര്‍ക്കാറിന് ഇക്കാര്യത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കുമെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് ചീഫ് ഡാറ്റ ശാസ്ത്രജ്ഞന് നിക്ക് നാനോസ് പറഞ്ഞത്. കാനഡക്കാരുടെ ഗണ്യമായ അനുപാതം ഇപ്പോഴും ഇതിനെ എതിര്‍ക്കുന്നുണ്ടെന്നും അവര്‍ക്ക് ഭൂരിപക്ഷമില്ലെങ്കിലും നിയന്ത്രണങ്ങളെ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹെറിറ്റേജ് മന്ത്രി പാബ്ലോ റോഡ്രിഗസ് ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ സ്ട്രീംമിഗ് നിയമം അവതരിപ്പിച്ചു. ബില്‍ സി-11 എന്നറിയപ്പെടുന്ന നിയമനിര്‍മാണത്തിലൂടെ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം പോലുള്ള സ്ട്രീമിംഗ് സേവനങ്ങള്‍ പരമ്പരാഗത പ്രേക്ഷകര്‍ക്ക് ബാധകമായ ചില നിയമങ്ങള്‍ക്ക് കീഴില്‍ വരും.
കനേഡിയന്‍ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് സ്ട്രീമിംഗ് സേവനങ്ങള്‍ക്കുള്ള ഒരു നിര്‍ദ്ദേശം ഇതില്‍ ഉള്‍പ്പെടുന്നു. 67 ശതമാനം കാനഡക്കാര്‍ ഈ നിര്‍ദ്ദേശത്തെ അനുകൂലിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നുണ്ട്. 22 ശതമാനം പേര് ഇതിനെ എതിര്‍ക്കുകയും 11 ശതമാനം പേര്‍ക്ക് വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കുന്നുമില്ല. ക്യൂബെക്ക് നിവാസികള്‍ ഇതിനെ ഒരു പരിധിവരെ പിന്തുണക്കാനുള്ള സാധ്യതയുണ്ട്.
ഏപ്രില്‍ 29നും മെയ് രണ്ടിനും ഇടയില്‍ നാനോസ് റിസര്‍ച്ച് റാന്‍ഡം സര്‍വേ ഫോണിലൂടെയും ഓണ്‍ലൈനിലൂടെയും 1005 കനേഡിയന്മാരിലാണ് നടത്തിയത്.
കലാ മേഖല ഓണ്‍ലൈന്‍ സ്ട്രീമിംഗ് നിയമത്തെ സ്വാഗതം ചെയ്തു. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനില്‍ അമിതമായ സര്‍ക്കാര്‍ ഇടപെടല്‍ അടിച്ചേല്‍പ്പിക്കുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്കി. പോഡ്കാസ്റ്റുകള്‍ മുതല്‍ ടിക്ടോക് വീഡിയോകള്‍ വരെ നിയന്ത്രിക്കാന്‍ കനേഡിയന്‍ റേഡിയോ ടെലിവിഷന്‍ ആന്റ് ടെലികമ്യൂണിക്കേഷന്‍ കമ്മീഷന് ബില്‍ വലിയ അധികാരം നല്‍കുന്നുണ്ടെന്ന് ഓട്ടവ സര്‍വകലാശാലയിലെ ഇന്റര്‍നെറ്റ്, ഇ-കൊമേഴ്സ് നിയമത്തിലെ നിയമ പ്രൊഫസറും കാനഡ റിസര്‍ച്ച് ചെയറുമായ മൈക്കല്‍ ഗീസ്റ്റ് പറഞ്ഞു.
ഇന്റര്‍നെറ്റ് നിയന്ത്രണ നിയമത്തിന്റെ രണ്ടാം ഭാഗം സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്. ബില്‍ സി-18 എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ വാര്‍ത്താ നിയമം ഗൂഗ്ള്‍, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ തുടങ്ങിയ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങള്‍ കനേഡിയന്‍ മീഡിയ ഔട്ട്ലെറ്റുകള്‍ക്ക് അവരുടെ പ്ലാറ്റ്ഫോമുകളില്‍ ദൃശ്യമാകുന്ന വാര്‍ത്താ ഉള്ളടക്കത്തിന് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. കക്ഷികള്‍ക്ക് ഒരു സ്വകാ്യ കരാറില്‍ എത്താന്‍ കഴിയാത്തപ്പോള്‍ ഓണ്‍ലൈന്‍ പരസ്യവരുമാനം പങ്കിടുന്നതിന് ടെക് ഭീമന്മാരുമായി കൂട്ടായി ഇടപാടുകള്‍ നടത്തുന്നതിന് വാര്‍ത്താ ഔട്ട്ലെറ്റുകള്‍ക്ക് ഇത് ഒരു ചട്ടക്കൂട് സൃഷ്ടിക്കും.
ടെക് കമ്പനികളുടെ ആധിപത്യം മറ്റെല്ലാവര്‍ക്കും കുറച്ച് പരസ്യ ഡോളറുകള്‍ മാത്രമാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ പരസ്യ വരുമാനം 2020ല്‍ 9.7 ബില്യന്‍ ഡോളറിലെത്തിയപ്പോള്‍ ഗൂഗിളും മെറ്റയും അതിന്റെ 80 ശതമാനത്തിലധികമാണ് സമ്പാദിച്ചത്.
എങ്കിലും ഓണ്‍ലൈന്‍ വാര്‍ത്താ നിയമം നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ റെഗുലേറ്റര്‍ സജ്ജമല്ലെന്ന് മുന്‍ സി ആര് ടി സി നേതാക്കള്‍ പറഞ്ഞു. സി ആര് ടി സി ബ്രോഡ്കാസ്റ്റിംഗും ടെലികമ്യൂണിക്കേഷനും നിയന്ത്രിക്കുവാനും മേല്‍നോട്ടം വഹിക്കുന്നു. കൂടാതെ പത്രങ്ങളിലോ മാഗസിനുകളിലോ ഇടപെടുന്നില്ലെന്ന് അതിന്റെ ഉത്തരവ് വ്യക്തമായി വ്യവസ്ഥ ചെയ്യുന്നു.
ഹാനികരമായ ഓണ്‍ലൈന്‍ മെറ്റീരിയലുകളെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ ബില്ലും ഓട്ടവ വികസിപ്പിക്കുന്ന പ്രക്രിയയിലാണ്. എന്നാല്‍ വിവരാവകാശ പ്രകാരം ഗീസ്റ്റിന് ലഭിച്ച രേഖകള്‍ സര്‍ക്കാറിന്റെ പദ്ധതിക്ക് വലിയ തിരിച്ചടിയാണ് കാണിക്കുന്നത്.
ചൈന, ഉത്തരകൊറിയ, ഇറാന് തുടങ്ങിയ രാജ്യങ്ങളുടെനടപടികളുമായി താരതമ്യപ്പെടുത്താവുന്ന വെബ്സൈറ്റുകള്‍ തടയാനുള്ള അധികാരത്തോടെ പുതിയ ഇന്റര്‍നെറ്റ് റെഗുലേറ്റര്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാറിന്റെ പദ്ധതിയാണെന്ന് സോഷ്യല്‍ മീഡിയ ഭീമന് ട്വിറ്റര്‍ കാനഡ നല്കിയ കത്ത് രേഖകളിലുണ്ട്. വിദ്വേഷ പ്രസംഗങ്ങളും മറ്റ് ഓണ്‍ലൈന്‍ ദ്രോഹങ്ങളും തടയുന്നതിനുള്ള കരട് പദ്ധതിയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിന് ജൂലൈയില്‍ സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിലേക്ക് രഹസ്യമായാണ് കത്ത് സമര്‍പ്പിച്ചത്.
മാര്‍ച്ചിലാണ് റോഡ്രിഗസ് കനേഡിയന്‍ വിദഗ്ധരുടെ ഉപദേശ സംഘം രൂപീകരിച്ചത്. അവരാണ് വരാനിരിക്കുന്ന ബില്ലിനെ കുറിച്ചുള്ള ഉപദേശങ്ങള്‍ നല്‍കുക.