കോവിഡ് വാക്‌സിന്‍ ഊഴം കാത്ത് കനേഡിയന്‍മാര്‍


FEBRUARY 21, 2021, 8:36 PM IST

ഒന്റാരിയോ: കോവിഡ് വാക്‌സിന്‍ ഡെലിവറി ആരംഭിച്ചതോടെ തങ്ങളുടെ ഊഴം കാത്ത് കനേഡിയന്മാര്‍. എപ്പോഴാണ് തന്റെ ഊഴം വരുന്നതെന്നും അതെങ്ങനെ അറിയുമെന്നുമുള്ളതാണ് കനേഡിയന്‍മാരുടെ ഇപ്പോഴത്തെ പ്രധാന സംശയം. 

ഓരോ പ്രവിശ്യയിലും വാക്‌സിന്‍ വിന്യാസത്തിന് ഘട്ടംഘട്ടമായുളള പദ്ധതികളുണ്ട്. വിവിധ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് ഷോട്ട് ലഭിക്കുന്നതിന്റെ പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. 

വാക്‌സിന്‍ വിതരണം വര്‍ധിക്കുന്നതിന് അനുസരിച്ച് പ്രതിരോധ കുത്തിവെയ്പ് വേഗത്തിലാക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് എല്ലാ പ്രവിശ്യാ, പ്രാദേശിക സര്‍ക്കാരുകളും കരുതുന്നുണ്ട്. എങ്കിലും ചില ക്രമീകരണങ്ങളില്‍ അവ്യക്തത തുടരുന്നുണ്ട്. 

ബ്രിട്ടീഷ് കൊളംബിയയിലെ പൊതുജനങ്ങള്‍ക്ക് ഏപ്രിലില്‍ വാക്‌സിന്‍ ലഭിക്കാന്‍ തുടങ്ങുമെന്നും പ്രായമുള്ളവര്‍ക്ക് ആദ്യ ഷോട്ടുകള്‍ ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ 80 വയസ്സും അതില്‍ കൂടുതലുമുളള മുതിര്‍ന്നവര്‍ക്കും 65 വയസ്സും അതില്‍ കൂടുതലുമുള്ള തദ്ദേശീയരായ മുതിര്‍ന്നവര്‍ക്കും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എങ്ങനെ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാമെന്ന് അറിയിക്കും. 

പ്രതിരോധ കുത്തിവെയ്പുകള്‍ക്കായുള്ള പ്രീ രജിസ്‌ട്രേഷന്‍ മാര്‍ച്ചിലാണ് ആരംഭിക്കുക. യോഗ്യത നേടുന്നതിന് രണ്ടോ നാലോ ആഴ്ചകള്‍ക്ക് മുമ്പ് ആളുകള്‍ക്ക് ഓണ്‍ലൈനായോ ഫോണിലോ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യാനാവും. വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ബന്ധപ്പെടുന്നവരെ ഷോട്ട് സ്വീകരിക്കുന്നതിന് സ്ഥലം, തിയ്യതി, സമയം എന്നിവ തെരഞ്ഞെടുക്കുന്നതിന് മുമ്പ് യോഗ്യതയ്ക്കായി പ്രീ സ്‌ക്രീന്‍ ചെയ്യും. ആദ്യത്തെ വാക്‌സിന്‍ ഡോസ് സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസിന് അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാന്‍ ഇ-മെയില്‍, ടെക്‌സ്റ്റ്, ഫോണ്‍ വഴി വിവരം അറിയിക്കുകയാണ് ചെയ്യുക. 

വാക്‌സിന്‍ റോള്‍ഔട്ടിന്റെ ആദ്യഘട്ടത്തിലാണ് ആല്‍ബര്‍ട്ട.

Other News