കാനഡയിലെ കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു; ഉറവിടം അജ്ഞാതം


MAY 11, 2022, 8:54 AM IST

ഓട്ടവ: കാനഡയില്‍ കുട്ടികളില്‍ ഗുരുതരമായ ഹെപ്പറ്റൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നു. ഇതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം സാധാരണ കാണപ്പെടുന്നതിനെക്കാള്‍ ഈ വര്‍ഷം രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിനോ എന്തെങ്കിലും വ്യതിയാനമുണ്ടെന്നോ തെളിയിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹെപ്പറ്റൈറ്റിസ് കേസുകള്‍ അന്വേഷിക്കുന്ന കനേഡിയന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.

ആഗോളതലത്തില്‍ ഏകദേശം 350 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ഥിരീകരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലും ഇന്തോനേഷ്യയിലും ഇതുമൂലം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍, ജാഗ്രത പാലിക്കാന്‍ ലോകാരോഗ്യം സംഘടന മാതാപിതാക്കളെ ഉപദേശിക്കുന്നു. അതേസമയം പരിഭ്രാന്തരാകരുതെന്നും നിര്‍ദ്ദേശിച്ചു.

'എല്ലാ വലിയ കുട്ടികളുടെ ആശുപത്രികളിലും ഇത്തരം കേസുകള്‍ കാണുന്നത് അസാധാരണമല്ലെന്ന് അടിവരയിടേണ്ടത് പ്രധാനമാണ്,' ടൊറന്റോയിലെ  കുട്ടികള്‍ക്കുള്ള ഹോസ്പിറ്റലായ സിക്ക് കിഡ്‌സിലെ പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ്,  വിക്കി എന്‍ജി പറഞ്ഞു. 'ലോക വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതുപോലെ, അവയില്‍ ചിലത് ഗൗരവതരമായതിനാല്‍, ഇതിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രോഗത്തെക്കുറിച്ച്  ലോകാരോഗ്യ സംഘടന നിര്‍വചിച്ചിട്ടുള്ള അജ്ഞാത ഉത്ഭവത്തിന്റെ ഗുരുതരമായ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബാധിച്ച കുട്ടികളില്‍ ഏഴ് കേസുകള്‍ 2021 ഒക്ടോബര്‍ 1-നും 2022 ഏപ്രില്‍ 30-നും ഇടയില്‍ സിക്ക്കിഡ്സ് തിരിച്ചറിഞ്ഞു. ഏഴുപേരുടെയും ആരോഗ്യം നന്നായിരിക്കുന്നു. ആരും നിലവില്‍ ആശുപത്രിയില്‍ ഇല്ല, ഡോ. എന്‍ജി പറഞ്ഞു.

കനേഡിയന്‍ നാഷണല്‍ പബ്ലിക് ഹെല്‍ത്ത് ഇന്റലിജന്‍സ് പ്ലാറ്റ്ഫോം വഴി കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഏപ്രില്‍ 14-ന് കുട്ടികളിലെ അജ്ഞാതമായ അക്യൂട്ട് ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ പ്രവിശ്യകള്‍ക്കും പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. അത്തരം കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ അറിയില്ലെന്ന് ഏജന്‍സി ചൊവ്വാഴ്ച പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസ് അന്വേഷിച്ചെങ്കിലും അത് രോഗവുമായി ബന്ധമില്ലാത്തതാണെന്ന് കണ്ടെത്തി.

സെന്‍ട്രല്‍ സ്‌കോട്ട്ലന്‍ഡിലുടനീളം 10 വയസ്സിന് താഴെയുള്ള കുട്ടികളില്‍ 10 രോഗബാധിതരില്‍ ഏപ്രില്‍ 5 നാണ് ണഒഛ ആദ്യം അറിയിച്ചത്. ഏപ്രില്‍ 8 ആയപ്പോഴേക്കും യുണൈറ്റഡ് കിംഗ്ഡത്തില്‍ 74 കേസുകള്‍ കണ്ടെത്തി.

ചൊവ്വാഴ്ച, ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ഹെപ്പറ്റൈറ്റിസ് പ്രോഗ്രാമിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഫിലിപ്പ ഈസ്റ്റര്‍ബ്രൂക്ക് പറഞ്ഞു, ആഗോളതലത്തില്‍ ഇപ്പോള്‍ 348 കേസുകള്‍ ഉണ്ടെന്നും 70 അധിക കേസുകള്‍ സ്ഥിരീകരിക്കപ്പെടാനുണ്ട്. ഇരുപത് രാജ്യങ്ങള്‍ സാധ്യതയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, 13 രാജ്യങ്ങള്‍ കേസുകള്‍ അന്വേഷിക്കുന്നു, ആറ് രാജ്യങ്ങളില്‍ മാത്രമാണ് അഞ്ചില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

ലബോറട്ടറി പരിശോധനയ്ക്ക് ശേഷം ഹെപ്പറ്റൈറ്റിസ് എ മുതല്‍ ഇ വരെയുള്ള വൈറസുകള്‍ ഒഴിവാക്കിയിട്ടുണ്ട്, കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മഞ്ഞപ്പിത്തം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ചില കേസുകളില്‍ സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ലിവര്‍ യൂണിറ്റുകളിലേക്ക് മാറ്റേണ്ടതുണ്ട്, ഏപ്രില്‍ 8 വരെ ആറ് കുട്ടികള്‍ കരള്‍ മാറ്റിവയ്ക്കലിന് വിധേയരായിട്ടുണ്ട്, ലോകാരോഗ്യ സംഘടനയുടെ കണക്ക്  അനുസരിച്ച്. യുഎസില്‍ അഞ്ച് മരണങ്ങളും ഇന്ത്യയില്‍ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച വരെ യുകെയില്‍ ഏകദേശം 163 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ദേശീയ സംസ്ഥാനങ്ങളുമായി അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു, ഡോ. ഈസ്റ്റര്‍ബ്രൂക്ക് പറഞ്ഞു.

''നിലവില്‍, മുന്‍നിര അനുമാനങ്ങള്‍ അഡെനോവൈറസ് ഉള്‍പ്പെടുന്നവയാണ്,'' ജനീവയില്‍ നടന്ന ലോകാരോഗ്യ സംഘടനയുടെ ബ്രീഫിംഗില്‍ അവര്‍ പറഞ്ഞു. ''എന്നാല്‍, ഒരു സഹ-അണുബാധ എന്ന നിലയിലോ മുന്‍കാല അണുബാധയായോ കോവിഡിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Other News