ചെയ്‌സ് ബാങ്ക്  വിസ ക്രെഡിറ്റ് കാര്‍ഡുകളിന്മേലുള്ള കുടിശ്ശിക എഴുതിതള്ളും


AUGUST 12, 2019, 5:57 PM IST

ടൊറന്റോ: കാനഡ വിപണിയില്‍ നിന്നും വിടവാങ്ങുന്ന ചെയ്‌സ് ബാങ്ക് തങ്ങളുടെ രണ്ട് വിസ ക്രെഡിറ്റ് കാര്‍ഡിന്മേലുള്ള കുടിശ്ശിക എഴുതിതള്ളുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം കാനഡ വിട്ട ആമസോണ്‍,മാരിയട്ട് വിസ കാര്‍ഡുകളൊന്നും നല്‍കാത്ത ആനുകൂല്യമാണ് ചെയ്‌സ് ബാങ്ക് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ പലരും ആഹ്ലാദത്തിലാണെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പലരും ഈ തുക ഉപയോഗിച്ച് പുതിയ വീടുവാങ്ങാനും ബിസിനസ് തുടങ്ങാനുമുള്ള പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു. ചിലര്‍ക്ക് ഇത് ലോട്ടറി അടിച്ച ആഹ്ലാദമാണ് നല്‍കുന്നത്.

അതേസമയം ചെയ്‌സിന് തങ്ങളുടെ പിരിഞ്ഞുകിട്ടാത്ത തുക മൂന്നാമതൊരു പാര്‍ട്ടിയ്ക്ക് വില്‍ക്കാമായിരുന്നുവെന്നും അങ്ങിനെയെങ്കില്‍ കുടിശ്ശിക തിരിച്ചുപിടിക്കുന്ന ജോലി അവര്‍ ചെയ്യുമായിരുന്നെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കിട്ടാനുള്ള തുക എഴുതിതള്ളി ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കാനാണ് കമ്പനി തീരുമാനിച്ചത്.

Other News