ക്രിസ്തുമസ് കരോള്‍ സര്‍വീസും കരോള്‍ ഗാനാലാപനവും


NOVEMBER 27, 2023, 8:13 PM IST

ടൊറന്റോ: യേശുക്രിസ്തുവിന്റെ ജനന മഹോത്സവം ലോകമെങ്ങും ആഘോഷിക്കുമ്പോള്‍ സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് ടൊറന്റോയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് കരോള്‍ ഗാനസന്ധ്യ നടത്തുന്നു. 

ഡിസംബര്‍ 16ന് ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് കരോള്‍ ഗാനസന്ധ്യ ആരംഭിക്കും. സഭയുടെ ഗായകസംഘം ഈ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. കൂടാതെ സഭയിലെ മറ്റ് സംഘടനകളും ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കും. 

ജറുസലേം മാര്‍ത്ത മറിയം സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സ്‌കാര്‍ബ്രോ വികാരി റവ. ഫാ. പൗലോസ് വി വി അച്ചന്‍ ക്രിസ്തുമസ് നല്‍കും.

Other News