ഗ്രാമീണ കാനഡയില്‍ ഭവന രഹിതരെ സൃഷ്ടിച്ച് കോവിഡും വീടുകളുടെ ഉയര്‍ന്ന വിലയും


OCTOBER 19, 2021, 11:54 PM IST

ഒന്റാരിയോ: ലണ്ടന് വടക്കുള്ള ചെറിയ പട്ടണമായ ഗോഡെറിച്ചില്‍ കഴിയുന്ന സ്‌റ്റെഫാനി എലിയറ്റിനും ആലിസണ്‍ ജോര്‍ജിനും ഈ ശൈത്യകാലമെങ്ങനെ മുമ്പോട്ടു പോകുമെന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. കാരണം ഈ ദമ്പതികള്‍ ഭവന രഹിതരാണ്. 

കോവിഡ് വ്യാപനം വീടില്ലാത്തവരാക്കി മാറ്റിയ നിരവധി ആളുകളില്‍ രണ്ടുപേരാണിവര്‍. കോവിഡ് കാലത്തെ രണ്ടാം ശൈത്യത്തിലേക്കാണ് ഇവര്‍ പോകുന്നത്. 

വീടെന്നത് വലിയ പ്രതിസന്ധിയാണെന്നാണ് ഒന്റാരിയോയില്‍ വളര്‍ന്ന 34കാരനായ ജോര്‍ജ്ജിന്റെ അഭിപ്രായം. ഇരുവരും ചേര്‍ന്നാണ് പ്രതിമാസ വാടകയായ 500 ഡോളര്‍ ഉണ്ടാക്കുന്നത്. ഒന്റാരിയോയ്ക്കപ്പുറം ചെറിയ നഗരങ്ങളില്‍ പോലും കുറഞ്ഞ വാടകയില്‍ വീടുകള്‍ കിട്ടുകയെന്നത് അപൂര്‍വമാണ്. 

ഒരു പലചരക്ക് കടയില്‍ പാര്‍ട്ട് ടൈം ശുചീകരണ ജീവനക്കാരനാണ് ജോര്‍ജ്ജ്. എലിയറ്റാവട്ടെ ഒന്റാരിയോ ഡിസ്എബിലിറ്റി സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ സഹായത്തോടെയാണ് മുമ്പോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് മുമ്പില്‍ തെരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ വളരെ പരിമിതമാണ്. ഒന്നുകിലൊരു ശൈത്യകാല കൂടാരം വാങ്ങണം, അല്ലെങ്കില്‍ അവര്‍ക്ക് താങ്ങാനാവുന്ന ഒരു അപാര്‍ട്ട്‌മെന്റില്‍ താമസിക്കണം. രണ്ടും അനുയോജ്യമല്ലെന്നാണ് അവരുടെ പക്ഷം. 

സുഹൃത്ത് കാന്‍ഡി മിഡില്‍ കാംപിനൊപ്പം ഗോഡെറിച്ചിലെ കോര്‍ട്ട് ഹൗസില്‍ സ്‌ക്വയറിലാണ് കുറേ സമയം ചെലവഴിക്കുന്നത്. കിജിജിയും അതുപോലുള്ള ഓണ്‍ലൈന്‍ ആപ്പുകളും എല്ലാ ദിവസവും തെരയുന്നുണ്ടെങ്കിലും അനുയോജ്യമായ ഒരു താമസ സ്ഥലം പോലും അവരുടെ മുമ്പിലെത്തുന്നില്ല. ഒരു കിടപ്പുമുറി യൂണിറ്റിന് അവരുടെ ബജറ്റിനേക്കാല്‍ വലിയ തുകയാണ് ആവശ്യപ്പെടുന്നത്. 1300 മുതല്‍ 1600 ഡോളര്‍ വരെയാണ് വാടക. 

കനേഡിയന്‍ റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്‍ ഡാറ്റ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം ശരാശരി വീടിന്റെ വില 264,000 ഡോളറില്‍ നിന്ന് 594,000 ഡോളറിലേക്ക് ഇരട്ടിയായ ഒരു കൗണ്ടിയിലാണ് അവരുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 150,000 ഡോളറാണ് ഉയര്‍ന്നത്. 

ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ തമ്പ് ക്യാമ്പുകള്‍ ഉയരുന്നതും കൂടുതല്‍ പേര്‍ ഭവന രഹിതരാകുന്നതും കാണുന്നുവെന്നാണ് തമരാക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കമ്യൂണിറ്റീസ് എന്‍ഡിംഗ് പോവര്‍ട്ടി മാനേജര്‍ നതാഷ പീ പറഞ്ഞു. മുന്‍കാലങ്ങളില്‍ വീടില്ലാത്ത കാര്യങ്ങള്‍ പരമാവധി മറച്ചുവെച്ചിരുന്നു. ആളുകള്‍ സോഫ് സര്‍ഫിംഗ് നടത്തുകയോ കാറുകളില്‍ ഉറങ്ങുകയോ ചൂടോ വെള്ളമോ ഇല്ലാതെ കെട്ടിടങ്ങളില്‍ താമസിക്കുകുയംചെയ്തു. 

ഭൂവുടമകള്‍ക്കുള്ള വാടകയില്‍ മുടക്കം വരുന്നതോടെ കുടിയൊഴിപ്പിക്കലുകള്‍ വര്‍ധിപ്പിച്ചതായാണ് വിവരം. ഇതോടെ ഇത്തരക്കാര്‍ പിന്നീട് കമ്പോളത്തിലേക്ക് പ്രവേശിക്കാത്ത അവസ്ഥയാണുള്ളതെന്ന് ഹ്യൂറോണ്‍ കൗണ്ടിയുടെ ഭവനരഹിത പ്രോഗ്രാം സൂപ്പര്‍വൈസര്‍ എറിന്‍ സ്‌കൂളി പറഞ്ഞു. 

്അതോടൊപ്പം ഗ്രാമീണ മേഖലയില്‍ നിന്നുള്ള ആളുകള്‍ വീടിനടുത്തു തന്നെയാണ് താമസിക്കാന്‍ ഇഷ്ടപ്പെടുന്നത്. അവര്‍ നഗരത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. 

ഗൊഡേറിച്ചാണ് തന്റെ വീടെന്നാണ് 59കാരനായ സ്റ്റീഫന്‍ വെബ്സ്റ്റര്‍ പറയുന്നത്. ഒന്റാരിയോ, ടോറന്റോ, വിന്‍ഡ്‌സര്‍, ബ്രാംപ്ടാണ്‍ എന്നിവിടങ്ങളിലെല്ലാമുള്ള അഭയ കേന്ദ്രങ്ങളില്‍ താമസിച്ച സ്റ്റീഫന്‍ വെബ്‌സറ്റര്‍ എന്ന 59കാരന്‍ പറയുന്നു. 

ആരോഗ്യം അനുവദിക്കുമ്പോഴെല്ലാം പാര്‍ട്ട് ടൈമായി ട്രക്കോടിക്കുന്ന അദ്ദേഹം കിട്ടുന്ന പണം സമീപം ക്ലിന്റണിലെ ഒരു ദീര്‍ഘകാല പരിചരണ ഹോമില്‍ തന്റെ പിതാവിനെ സഹായിക്കാനാണ് നല്കുന്നത്. തനിക്ക് നിരവധി പേരെ അറിയാമെന്നും അവരില് ആരുടെയെങ്കിലും കൂടെ രണ്ടോ മൂന്നോ ദിവസം കഴിയാവുന്ന സ്ഥലങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇതൊരു പ്രവണതയാണെന്നും ഇതില്‍ സഹായിക്കാനാവുന്ന ചിന്തയാണ് വേണ്ടതെന്നുമാണ് ഷാണ്‍ വാക്കര്‍ ആലോചിച്ചത്. വര്‍ഷങ്ങളായി അറിയാവുന്ന ഒരു പ്രദേശത്തു നിന്നും ഭവന രഹിതര്‍ നഗരങ്ങളിലേക്ക് പുറപ്പെടുമ്പോള്‍ സേവനങ്ങളഉം പിന്തുണയുമാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് വാക്കല്‍ ഹുറോണ്‍ ടേര്‍ണിംഗ് പോയിന്റെന്ന ട്രാസിഷന്‍ ഭവന് നടത്തുന്നത്. 

മനസ്സിലാകുന്നതും അറിയാവുന്നതുമായ ഒരു കമ്യൂണിറ്റിയില്‍ സ്ഥിരതയുള്ള ഭവനങ്ങളില്‍ എത്തിപ്പെടാനുള്ള സാധ്യതാണുള്ളത്. ബന്ധങ്ങളൊന്നുമില്ലാത്ത നഗരത്തില്‍ അവരെ ഏതെങ്കിലും മേഖലയിലേക്ക് അയക്കുന്നതിനേക്കാള്‍ നല്ലതാണിത്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തെരുവില്‍ നിന്ന് സ്ഥിരതയുള്ള വീടുകളിലേക്ക് 25 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഗൃഹാതുരത അനുഭവിക്കുന്നവര്‍ക്ക് അവരുടെ കമ്യൂണിറ്റികളില്‍ താമസിക്കുന്നത് നല്ലതാണെങ്കിലും താങ്ങാവുന്ന വാടകയുടെ അഭാവം പ്രശ്‌നം തന്നെയാണ്. 

കാനഡയിലെ എല്ലാ ഗ്രാമങ്ങളിലും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നാണ് റൂറല്‍ ഡവലപ്‌മെന്റഅ നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡീ ആന്‍ ബെനാര്‍ഡ് പറയുന്നത്. ദേശത്തുടനീളമുള്ള പ്രശ്‌നം പരിഹരിക്കുന്ന നഗര- ഗ്രാമീണ തന്ത്രമാണ് ആദ്യം വേണ്ടതെന്നും അതോടൊപ്പം വിവരങ്ങള്‍ ശേഖരിക്കുന്നത് ശരിയായ ചിത്രം ലഭ്യമാകാന്‍ കാരണമാകുമെന്നും അവര്‍ പറഞ്ഞു. 

ഓരോ വ്യക്തിയുടേയും ആവശ്യങ്ങളുടെ പട്ടിക വികസിപ്പിക്കുന്നതിന് സഹായിക്കാന്‍ ഡിസംബര്‍ 15നകം തങ്ങളുടെ പ്രദേശങ്ങളില്‍ വീടില്ലാത്തവരുടെ എണ്ണം കണക്കാക്കാന്‍ കൗണ്ടികളോടും പ്രദേശങ്ങളോടും ഒന്റാരിയോ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ആളുകള്‍ക്കെല്ലാം തങ്ങളേക്കാള്‍ സാമ്പത്തികം കുറഞ്ഞവരോട് കൂടുതല്‍ അനുകമ്പയും ധാരണയും ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇത്തരം ആളുകളുടെ മാനസിക ആഘാതം മനസ്സിലാവില്ലെന്നും എലിയറ്റ് പറഞ്ഞു. ആരും തെരഞ്ഞെടുക്കുന്നതല്ല ഭവന രാഹിത്യമെന്നും എലിയറ്റ് പറഞ്ഞു.

Other News