കാനഡയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ 9731; മരണം 111


APRIL 2, 2020, 8:46 AM IST

കാനഡയില്‍ ഇന്നലെ 1140 പേര്‍ക്കുകൂടി പുതുതായി കോവിഡ് ബാധ കണ്ടെത്തി. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 9731 ആയി. 10 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 111 ആയി ഉയര്‍ന്നു. അതേസമയം, ഇന്നലെ 373 പേര്‍കൂടി ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1738 ആയി. 7864 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

ക്യുബെക്കിലാണ് കോവിഡ് ഏറെ ബാധിച്ചത്. ഇന്നലെ 449 രോഗബാധയും രണ്ട് മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 4611 ആയും മരണസംഖ്യ 33 ആയും ഉയര്‍ന്നു. 231 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്. 

ഒന്റാറിയോയില്‍ ഇന്നലെ നാലു പേര്‍കൂടി മരിച്ചു. 426 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ മരണസംഖ്യ 37 ആയും രോഗം ബാധിച്ചവരുടെ എണ്ണം 2392 ആയും ഉയര്‍ന്നു. 689 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്നലെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 25 ആയി. 53 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1066 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. 606 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആല്‍ബെര്‍ട്ടയില്‍ ഇന്നലെ 117 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതര്‍ 871. മരണം 11. ഇതുവരെ 142 പേര്‍ക്കു രോഗം ഭേദമായി.  

സസ്‌കാച്ചെവനില്‍ ഇതുവരെ 193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഒമ്പതു പേര്‍ക്കുകൂടി രോഗം കണ്ടെത്തി. മൂന്നുപേരാണ് ഇവിടെ മരിച്ചത്. 30 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. ന്യൂഫൗണ്ട് ലാന്‍ഡ്-ലാബ്രഡോറില്‍ ഇന്നലെ 23 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 175 ആയി. ഒരു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10 പേര്‍ ആശുപത്രി വിട്ടു. നോവാസ്‌കോഷ്യയില്‍ ഇന്നലെ 26 പേര്‍ക്കുകൂടി രോഗം കണ്ടെത്തി. 173 പേരാണ് ഇവിടെ രോഗബാധിതര്‍. 11 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

മാനിറ്റോബ രോഗബാധിതര്‍ 127, മരണം ഒന്ന്. ന്യൂ ബ്രൂണ്‍സ്വിക്ക് 81, പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപ് 21, യൂകോണ്‍ ആറ്, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികള്‍ രണ്ട് എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ രോഗബാധിതരുടെ എണ്ണം. വിദേശത്തുവെച്ച് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നാട്ടിലെത്തിച്ച 13 കനേഡിയന്‍ പൗരന്മാരും ആശുപത്രിയില്‍ ചികിത്സയിലാണ്.

Other News