പോണ്‍സൈറ്റുകള്‍ കാട്ടി സൈബര്‍ ആക്രമണം;കരുതൽ വേണം:കനേഡിയൻ കമ്പനി 


AUGUST 27, 2019, 9:54 PM IST

ഒട്ടാവ: റഷ്യയില്‍ നിന്നുള്ള പുതുമുറ സൈബര്‍ ആക്രമണത്തിനെതിരെ മുന്നറിയിപ്പുമായി കാനഡയിലെ  സൈബര്‍ സെക്യൂരിറ്റി കമ്പനി.ജനപ്രിയ ആപ്പുകളെപ്പോലെ, അല്ലെങ്കില്‍ സൈറ്റുകള്‍ പോലെ തോന്നിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ആൻഡ്രോയ്‌ഡ് ഫോണുകളിലാണ് സൈബര്‍ ആക്രമണത്തിന്  സാധ്യത കൂടുതൽ ലുക്ക്ഔട്ട് കമ്പനി താക്കീത് ചെയ്യുന്നത്.

സൈബര്‍ ലോകം ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഹാക്കിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന റഷ്യയിൽ നിന്നാണ് ഈ ഭീഷണിയും.റഷ്യയിലെ ഔദ്യോഗിക രഹസ്യന്വേഷണ വിഭാഗത്തിന് ഇത്തരം സൈബര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപണമുയരുന്നത് ആശങ്കകളെ അതീവ ഗൗരവമുള്ളതാക്കുന്നു. 

സൈബര്‍ സുരക്ഷാ സ്ഥാപനമായ ലുക്ക് ഔട്ട് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം മോണോക്ക്ള്‍ എന്ന ടൂള്‍ ഉപയോഗിച്ചാണ് ഉപയോക്താവിനെ ഹാക്കര്‍മാര്‍ തെറ്റിദ്ധരിപ്പിക്കുന്നത്.പോണ്‍ഹബ്ബ് പോലുള്ള പ്രമുഖ പോണ്‍ സൈറ്റുകളുടെ മാതൃകയില്‍ ആൻഡ്രോയ്‌ഡ് ഉപയോക്താക്കളെ ആകര്‍ഷിക്കും. 

ഇതിലൂടെ ഫോണില്‍ എത്തുന്ന ചാര പ്രോഗ്രാം വഴി അക്കൗണ്ട്, പാസ്‌വേർഡ്  മുതല്‍ ഫോണ്‍വിളികള്‍ വരെ റെക്കോർഡ് ചെയ്യും.ഉപയോക്താവിന്‍റെ ഫോണില്‍ അയാള്‍ അറിയാതെ ഫോട്ടോയും, വീഡിയോയും എടുക്കാന്‍ സാധിക്കും. ഒപ്പം ഫോണിലെ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, സ്കൈപ്പ് എന്നിവ പ്രവര്‍ത്തിപ്പിക്കാനും ഈ ആപ്പിന് സാധിക്കുമെന്നാണ് സംശയിക്കുന്നത്.

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് കോണ്‍ട്രാക്ടര്‍ സ്പെഷ്യല്‍ ടെക്നോളജി സെന്റര്‍ (എസ് ടി സി) ആണത്രെ ഈ ആപ്പ് കെണിക്ക് പിന്നില്‍.മോസ്കോയിലെ റഷ്യയുടെ കേന്ദ്ര ഇന്‍റലിജന്‍സ് സംവിധാനവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന ആരോപണം നിലവിലുണ്ട്.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്ന പേരില്‍ ആരോപണം നേരിടുന്ന ഏജന്‍സിയാണ് എസ് ടി സി.

Other News