ഒന്റാരിയോ: പ്രകൃതി വാതക വിതരണ കമ്പനിയായ എന്‍ബ്രിഡ്ജ് ജൂലൈ ഒന്നു മുതല്‍ ഉത്പന്നത്തിന് വില വര്‍ധിപ്പിക്കുന്നു. പ്രകൃതി വാതക വില 23 ശതമാനം വരെയാണ് ഉയര്‍ത്തുക.
വടക്കേ അമേരിക്കയില്‍ ഗ്യാസ് ക്ഷാമം വര്‍ധിച്ചതോടെയാണ് എന്‍ബ്രിഡ്ജ് ഗ്യാസ് ഇന്‍കോര്‍പറേറ്റിന്റെ ജൂണിലെ അപേക്ഷയ്ക്ക് ഒന്റാരിയോ എനര്‍ജി ബോര്‍ഡ് വില ഉയര്‍ത്താനുള്ള അനുവാദം നല്കിയത്.
2022 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന അംഗീകാരം യൂണിയന്‍ ഗ്യാസ് നിരക്ക് സോണുകള്‍ ഉള്‍പ്പെടെ വില വര്‍ധനവ് വിധേയമാകും. സാധാരണ റസിഡന്‍ഷ്യല്‍ ഉപഭോക്താവിന് 18.5 മുതല്‍ 23.2 ശതമാനം വരെയോ അല്ലെങ്കില്‍ 240 മുതല്‍ 250 ഡോളര്‍ വരെയാണ് വില വര്‍ധനവുണ്ടാവുക.
2200 മുതല്‍ 2400 വരെ ക്യൂബിക്ക് മീറ്റര്‍ ഉപഭോഗത്തെ അടിസ്ഥാനമാക്കിയാണ് പ്രത്യാഘാതങ്ങള്‍ കണക്കാക്കിയത്. വീട്ടുടമകളുടെ അന്തിമ ബില്ലുകള്‍ അവരുടെ വ്യക്തിഗത ഉപയോഗത്തെ ആശ്രയിച്ചിരിക്കും.