മിസ്സിസ്സാഗാ രൂപത അസംബ്ലി 2023 നവംബര്‍ 10, 11, 12 തീയതികളില്‍


MAY 25, 2023, 8:11 AM IST

മിസ്സിസ്സാഗാ :മിസ്സിസ്സാഗാ സീറോ മലബാര്‍ രൂപതയുടെ പ്രഥമ അസംബ്ലി 2023 നവംബര്‍ 10,11,12 തീയതികളില്‍ ഓറഞ്ച്വില്ലെയിലെ വാലി ഓഫ് മദര്‍ ഓഫ് ഗോഡ് സെന്ററില്‍ സമ്മേളിക്കും. 2023 ഫെബ്രുവരി 6, 11 തീയതികളില്‍ നടന്ന വൈദീകസമ്മേളനവും പാസ്റ്ററല്‍ കൗണ്‍സിലുമാണ് പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ രൂപത അസംബ്ലിയെ സംബന്ധിച്ച തീരുമാനമെടുത്തത്.

അസംബ്ലിയുടെ നടത്തിപ്പിനായി വികാരി   ജനറാള്‍ കണ്‍വീനറായുള്ള സംഘാടകസമിതിക്ക് രൂപം നല്‍കി. രൂപത യുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും ഭാവികര്‍മ്മ പദ്ധതി കള്‍ രൂപകല്‍പ്പന ചെയ്യാനും രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വൈദിക, സന്യസ്ത, അല്‍മായ, സംഘടനാപ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രാതിനിധ്യ സ്വഭാവത്തോടുകൂടിയ സമ്മേളനമാണ് രൂപത അസംബ്ലി. ആഗോളസഭയെക്കുറിച്ചും മിസ്സിസ്സാഗാ രൂപതയെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനും അറിവുകളും ആശയ ങ്ങളും പങ്കുവയ്ക്കുന്നതിനും ഒരേ മനസ്സോടെ കൂട്ടായി പ്രാര്‍ത്ഥിക്കുന്നതിനും രൂപത അസംബ്ലി സുവര്‍ണ്ണാവസരമാകും. \'Be a Mission, to build the Church\' എന്ന മുഖ്യപ്രമേയ ത്തെ അടിസ്ഥാനമാക്കി സമഗ്രവും ഊര്‍ജ്ജസ്വലവുമായ വളര്‍ച്ച ഉറപ്പാക്കുകയാണ് രൂപത അസംബ്ലിയുടെ ലക്ഷ്യം. രൂപതയിലെ എല്ലാ ഇടവകളില്‍/മിഷനുകളില്‍ നിന്നും സമാഹരിച്ച വിവിധ വിഷയങ്ങളില്‍ നിന്നും രൂപതയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ മാര്‍ഗ്ഗരേഖ രൂപത യിലെ ഒരോ ഇടവകകളിലും, കുട്ടികളുടെയും യുവജനങ്ങളുടെയും  മുതിര്‍ന്നവരു ടെയും അസംബ്ലികള്‍ സംഘടിപ്പിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും.

പ്രസ്തുത റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത് തയ്യാറാക്കുന്ന പ്രവര്‍ത്തനമാര്‍ഗ്ഗരേഖ രൂപത അസം  ബ്ലിയില്‍ ആഴത്തില്‍ ചര്‍ച്ച ചെയ്ത്, ഭാവിയില്‍ നടപ്പില്‍ വരുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും അജപാലനവുമായി ബന്ധപ്പെട്ട് സ്വീകരി ക്കേണ്ട മുന്‍ഗണനാക്രമങ്ങളുമടങ്ങുന്ന അസംബ്ലി-കര്‍മ്മപദ്ധതി തയ്യാറാക്കും. അസംബ്ലി രേഖയില്‍ നിര്‍ദ്ദേശിക്കുന്ന കര്‍മ്മപദ്ധതികള്‍ തുടര്‍നടപടി സമിതിയുടെ മേല്‍നേട്ടത്തില്‍ നടപ്പിലാക്കും.

Other News