പണപ്പെരുപ്പം സര്‍ക്കാര്‍ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കുമെന്ന് വിദഗ്ധര്‍


NOVEMBER 20, 2021, 10:42 PM IST

ഒന്റാരിയോ: കുതിച്ചുയരുന്ന പണപ്പെരുപ്പം കനേഡിയന്‍ കുടുംബങ്ങള്‍ക്ക് വലിയ തലവേദനയാണെങ്കിലും ഓട്ടവയുടെ സാമ്പത്തിക നിലയെ ബാധിച്ചേക്കില്ല. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റം കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള വരുമാനമാണ് സര്‍ക്കാറിന് നല്കുക. 

ഉയര്‍ന്ന പണപ്പെരുപ്പത്തോടെ സമ്പദ്വ്യവസ്ഥ അതിവേഗം കുതിച്ചുയരുന്നതിന്റെ ചിത്രമാണ് ഏപ്രില്‍ ബജറ്റ് അവതരിപ്പിച്ചത്. എന്നിരുന്നാലും, ഇടക്കാല മാസങ്ങളില്‍  വിലയിരുത്തല്‍ അമിതമായ ആശയായും മാറി.

കാനഡയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഒക്ടോബറില്‍ 4.7 ശതമാനത്തിലെത്തിയപ്പോള്‍ ഏകദേശം 19 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതായിരുന്നു. 

ഈ വര്‍ഷത്തെ നാമമാത്രമായ ജി ഡി പി നിലവാരത്തിനായുള്ള അവരുടെ എസ്റ്റിമേറ്റുകള്‍ വര്‍ധിപ്പിക്കുമ്പോഴും 2021-ലെ യഥാര്‍ഥ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ സ്വകാര്യമേഖലയിലെ സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ നിരാകരിക്കുകയാണ്.

കാനഡയിലെ ഉയരുന്ന ജീവിത നിലവാരം യഥാര്‍ത്ഥ ജി ഡി പിയിലെ നേട്ടങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ നാമമാത്ര ജി ഡി പിയാണ് നികുതി വരുമാനത്തിന് ആശ്രയം.  അതിനാല്‍ ഈ വര്‍ഷത്തെ പണപ്പെരുപ്പം വ്യക്തിഗത ആദായനികുതി, കോര്‍പ്പറേറ്റ് ആദായനികുതി, വില്‍പ്പന നികുതി എന്നിവയില്‍ ഓട്ടവയ്ക്ക് ലഭിക്കുന്ന തുകയില്‍ വര്‍ധനവുണ്ടാക്കും. 

നാമമാത്രമായ ജി ഡി പി 2021-ല്‍ 12.9 ശതമാനം ഉയരുമെന്ന് സി ഐ ബി സി പ്രവചിക്കുന്നു.ഇത് ഏപ്രില്‍ ബജറ്റില്‍ ഉപയോഗിച്ചിരുന്ന നാമമാത്രമായ ജി ഡി പിയുടെ ശരാശരിയായ 9.3നേക്കാള്‍ കൂടുതലാണ്. സി ഐ ബി സിയുടെ  കണക്കുകള്‍ പ്രകാരം യഥാര്‍ഥ ജി ഡി പി 2021-ല്‍ 4.8 ശതമാനമാണ് വളരുക. ഇത് ബജറ്റിന്റെ പ്രവചനമായ 5.8 ശതമാനത്തേക്കാള്‍ കുറവാണ്.

ബാങ്ക് ഓഫ് നോവ സ്‌കോട്ടിയയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021ലെ ജി ഡി പി വളര്‍ച്ച 12.4 ശതമാനവും യഥാര്‍ഥ ജി ഡി പി 4.9 ശതമാനവുമാണ്.

സാമ്പത്തിക വര്‍ഷത്തില്‍ നാമമാത്രമായ ജി ഡി പിയിലെ ഓരോ ശതമാനം- പോയിന്റ് വര്‍ധനയും ഒട്ടാവയുടെ വരുമാനത്തിലേക്ക് ഏകദേശം നാല് ബില്യണ്‍ ഡോളറാണ് വര്‍ധിപ്പിക്കുന്നത്. അതായത് ഫെഡറല്‍ ഗവണ്‍മെന്റിന്റെ പണപ്പെരുപ്പം മൂലമുണ്ടാകുന്ന അവസ്ഥയില്‍ കുറഞ്ഞത് 12 ബില്യണ്‍ ഡോളറെങ്കിലും ഓട്ടവയ്ക്ക് ലഭിക്കും. 

ഈ മാസം ആദ്യം ഒന്റാറിയോ 2021-22 സാമ്പത്തിക വര്‍ഷത്തിലെ നികുതി വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടമാണ് പ്രവചിച്ചത്. മാര്‍ച്ച് ബജറ്റ് പ്രവചനം 36.4 ബില്യണ്‍ ഡോളറാണെങ്കിലും വ്യക്തിഗത ആദായനികുതികള്‍ 41.3 ബില്യണ്‍ ഡോളറായാണ് കണക്കാക്കുന്നത്. കോര്‍പ്പറേറ്റ് നികുതി വരുമാനം 14.4 ബില്യണില്‍ നിന്ന് 17-ബില്യണ്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വില്‍പ്പന നികുതി വരുമാനമാകട്ടെ 27.6 ബില്യണില്‍ നിന്ന് 31 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

വലിയ കമ്മികളെക്കുറിച്ച് സംസാരിക്കാതെ തന്നെ ചെലവേറിയ പ്രചാരണ വാഗ്ദാനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ ഫെഡറല്‍ ലിബറലുകള്‍ക്ക് അധിക സാമ്പത്തിക നേട്ടം സന്തോഷവാര്‍ത്തയാണെന്ന് ഒട്ടാവ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌ക്കല്‍ സ്റ്റഡീസ് ആന്‍ഡ് ഡെമോക്രസി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെവിന്‍ പേജ് പറഞ്ഞു. 

അടുത്ത വര്‍ഷം പണപ്പെരുപ്പം കുറയുന്നതിനാല്‍ പണപ്പെരുപ്പത്തെ തുടര്‍ന്നുള്ള സമ്പദ്വ്യവസ്ഥയുടെ നേട്ടങ്ങള്‍ ക്ഷണികമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. 

Other News