സ്വതന്ത്ര ക്യുബെക്ക് വാദമുയര്‍ത്തുന്ന ബ്ലോക്ക് ക്യുബിക്കോസ് പാര്‍ട്ടിയ്‌ക്കെതിരെ ഫെഡറല്‍ നേതാക്കള്‍


OCTOBER 4, 2019, 3:18 PM IST

ഓട്ടവ: ഫ്രഞ്ച് വാദമുയര്‍ത്തുന്ന ബ്ലോക്ക് ക്യുബിക്കോയിസ് പാര്‍ട്ടിയ്‌ക്കെതിരെ ഫെഡറല്‍ നേതാക്കള്‍ പാര്‍ട്ടിഭേദമന്യേ രംഗത്തുവന്നു. മൃതാവസ്ഥയിലായിരുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് വീണ്ടും സജീവമായത്. അതേസമയം തെരഞ്ഞെടുപ്പില്‍ അവര്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുമെന്ന് മുഖ്യധാര പാര്‍ട്ടികള്‍ ഭയക്കുന്നു എന്നാണ് ഫെഡറല്‍ നേതാക്കള്‍ ബ്ലോക്ക് ക്യുബിക്കോയിസ് പാര്‍ട്ടിയ്‌ക്കെതിരെ ഒരുമിച്ച് രംഗത്തെത്തിയതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഫ്രഞ്ച് വാദമെന്ന പേരില്‍ ബ്ലോക്ക് ക്യുബിക്കോയിസ് ഉയര്‍ത്തുന്നത് വിഘനവാദവും സ്വതന്ത്ര ക്യുബെക്ക് വാദവുമാണെന്ന് പാര്‍ട്ടിനേതാക്കള്‍ ചൂണ്ടിക്കാട്ടി.

ക്യുബെക്ക് പ്രാദേശികവാദമുയര്‍ത്തി രാജ്യത്തെ വിഘടിക്കാനാണ് ബ്ലോക്ക് നേതാവ് വെസ് ഫ്രാങ്കോയിസ് ബ്ലാച്ചെസ്റ്റ് ശ്രമിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ആദ്യമായി വെടിപൊട്ടിച്ചത്. തുടര്‍ന്നത് ജഗ്മീത് സിംഗും ആന്‍ഡ്രൂഷീറും ബ്ലോക്ക് പാര്‍ട്ടിയ്‌ക്കെതിരെ രംഗത്തുവന്നു. വിഘടനവാദം വളര്‍ത്തുന്ന ബ്ലാച്ചെസ്റ്റിന് തന്റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ള ആര്‍ജ്ജവമില്ലെന്ന് പറഞ്ഞ ആന്‍ഡ്രൂഷീര്‍ നിങ്ങളുടെ ആശയങ്ങളും ഉദ്ദേശങ്ങളും രാജ്യത്ത് വിലപോകില്ലെന്നും കളിയാക്കി.

അതേസമയം സ്വതന്ത്ര ക്യുബെക്ക് എന്ന തന്റെ നിലപാടില്‍ നിന്നും പിറകോട്ട് പോകില്ലെന്ന് ഫ്രാങ്കോയസ് ബ്ലാച്ചെസ്റ്റ് വ്യക്തമാക്കി. അതിനെ വിഘടനവാദമെന്നപോലുള്ള എന്ത് പേരിട്ടുവിളിച്ചാലും തനിക്കത് പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 1995 നേതിന് സമാനമായി സ്വതന്ത്രക്യുബക്കിനായി ജനഹിതപരിശോധനവേണമെന്ന് ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

Other News