ഫുഡ്ഷാപ്പ് പാചകശ്രീ ഫൈനല്‍ 16ന്


NOVEMBER 8, 2019, 3:00 PM IST

ടൊറന്റോ: പാചകകലയില്‍ നൈപുണ്യമുള്ള മലയാളികളെ കണ്ടെത്തുന്നതിനായി \'ഫുഡ്ഷാപ്പ്\' ഒരുക്കുന്ന പാചകശ്രീ മല്‍സരത്തിന്റെ ഫൈനല്‍ നവംബര്‍ 16 ശനിയാഴ്ച നടക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി ലഭിച്ച വിഡിയോകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണ് മില്‍ട്ടണിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ നടക്കുന്ന ലൈവ് കുക്കിങ് ഫൈനലില്‍ പങ്കെടുക്കുക. ഷബാന, രജന, സഫീര്‍, നസ്രീന്‍, റിതിന്‍ എന്നിവരാണ് ഫൈനലില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്.

1000 ഡോളറാണ് ഒന്നാം സമ്മാനം. ഫൈനലിലെ മറ്റു നാലു പേരെ കാത്തിരിക്കുന്നത് നയാഗ്രയില്‍ ഒരു ദിവസത്തെ സൌജന്യ ഹോട്ടല്‍ താമസമാണ്. ഫൈനലിനോടനുബന്ധിച്ച് സംഗീതപരിപാടികളുമുണ്ടാകും. വിദ്യാശങ്കര്‍, രാജേഷ് സന്ത് (സിത്താര്‍), അരവിന്ദ് രവിവര്‍മ (കീബോര്‍ഡ), അരുണ്‍ ജോസഫ് ഹാരി (വയലിന്‍) എന്നിവരാണ് സംഗീതവിരുന്നൊരുക്കുക. മനോജ് കരാത്ത (റീമാക്‌സ് പെര്‍ഫോമന്‍സ്) ഗ്രാന്‍ഡ് സ്‌പോണ്‍സറും ഗോപിനാഥന്‍ പൊന്മനാടിയില്‍ (ചക്രയോഗ) പഌറ്റിനും സ്‌പോണ്‍സറുമാണ്.

വേഗത്തില്‍ പാചകം ചെയ്യാനാകുന്ന രുചികരമായ ഭക്ഷണങ്ങളുടെ കലവറയും സമന്വയവും ഒരുക്കുകയെന്നതാണ് ഫുഡ്ഷാപ്പിന്റെ ലക്ഷ്യം. പേരില്‍ത്തന്നെ മലയാളത്തനിമ നിറയുന്ന ഫുഡ്ഷാപ്പ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്രദ്ധേയമായ ഒട്ടേറെ വിഡിയോകള്‍ അവതരിപ്പിച്ചിരുന്നു. വ്യത്യസ്ത  പ്രഫഷനുകളില്‍നിന്നുള്ള പ്രിന്‍സ് ഫിലിപ്പ്, ബ്രിജേഷ് കെ. സി., ആഷ റജി, വിനോദ് ജോണ്‍ എന്നിവരാണ് നാലംഗ സംഘത്തിലെ \'കലവറക്കാര്‍\'. ഫുഡ്ഷാപ്പിന്റെ പ്രഥമ പൊതുസംരംഭമാണ് പാചകശ്രീ മല്‍സരം.

സ്ഥലപരിമിതിമൂലം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് പ്രവേശനം. വിവരങ്ങള്‍ക്ക് കോഓര്‍ഡിനേറ്റര്‍ റജി സുരേന്ദ്രനുമായി ബന്ധപ്പെടണം 416-833-9373.

 

Other News