വാഹനാപകടത്തില്‍ നാല് മരണം; മൂന്നുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍


NOVEMBER 24, 2022, 10:45 AM IST

പീറ്റര്‍ബറോ: പീറ്റര്‍ബറോയ്ക്ക് സമീപം വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഇതില്‍ മൂന്നു പേര്‍ ഒരേ കുടുംബത്തില്‍ പെട്ടവരാണ്.

അച്ഛനും അമ്മയും മകനുമാണ് അപകടത്തില്‍ മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ആണ് പീറ്റര്‍ബറോയ്ക്ക് സമീപം അപകടമുണ്ടായത്. സ്റ്റെഫാനി ഹാര്‍ട്ട്, ജൊനാതന്‍ മക്‌ഡോണല്‍, റിഡ്ഡിക്ക് എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

മകളായ റൌഗാന്‍ ഹാര്‍ട്ട് ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നതായാണ് വിവരം. ജേസണ്‍ ഷ്മിത്ത് ആണ് മരിച്ച മറ്റൊരു വ്യക്തിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡ്രമ്മണ്ട് ലൈനിന് സമീപം ഹൈവേ 7-ല്‍ വൈകുന്നേരം 5:15 ന് ഒരു പിക്ക്-അപ്പ് ട്രക്കും ഒരു എസ്യുവിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് പറഞ്ഞു.

Other News