മോങ്ണ്‍ : കഴിഞ്ഞ ദിവസം മോങ്ടണില്‍ മരിച്ച ആലുവ സ്വദേശി മുകേഷ് മുരളിയ്ക്കായി (27) ഗോ ഫണ്ട് സമാഹരിക്കുന്നു.
ചാന്‍ഡലര്‍ സെയില്‍സില്‍ കമ്മ്യൂണിക്കേഷന്‍ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു മുകേഷ്. എന്‍.ബി.സി.സി.യിലെ വിദ്യാര്‍ത്ഥിയായി 2018 ലാണ് അദ്ദേഹം കാനഡയിലെത്തിയത്.
മുകേഷിന്റ കുടുംബത്തെ സഹായിക്കാനും, ശവസംസ്‌കാരച്ചെലവിനും , മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകള്‍ വഹിക്കാനും ആണ് ഗോ ഫണ്ട് സമാഹരിക്കുന്നത്. കേരള അസോസിയേഷന്‍ ഓഫ് മോങ്ടണ്‍ ആണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ധനസമാഹരണം നടത്തുന്നത്.
ഗോ ഫണ്ട് ലിങ്ക് ചുവടെ :
https://www.gofundme.com/f/help-mukeshs-family-raise-funds-for-funeral?member=27086169&utm_campaign=p_cp+share-sheet&utm_content=undefined&utm_medium=copy_link_all&utm_source=customer&utm_term=undefined