ടൊറന്റോ: കാനഡയിലെ വന്‍ പെന്‍ഷന്‍ പദ്ധതികളില്‍ ദീര്‍ഘകാലമായി മികച്ച പ്രകടനം നടത്തുന്ന ഹെല്‍ത്ത്കെയര്‍ ഓഫ് ഒന്റാറിയോ പെന്‍ഷന്‍ പ്ലാന്‍ 14 വര്‍ഷത്തിനിടയില്‍ ആദ്യമായി 2022ല്‍ നഷ്ടത്തില്‍. 8.60 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയതെന്നാണ് നിക്ഷേപ പോര്‍ട്ട്‌ഫോളിയോ കാണിക്കുന്നത്.
630-ലധികം തൊഴിലുടമകളില്‍ 435,000 സജീവവും വിരമിച്ചതുമായ ഒന്റാറിയോ ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്ക് സേവനം നല്‍കുന്ന പദ്ധതി 2014ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഫണ്ടിംഗിലേക്കാണ് താഴ്ന്നത്. എന്നാല്‍ അതിന്റെ ആസ്തികള്‍ അംഗങ്ങള്‍ക്ക് നല്‍കേണ്ട ഭാവി ആനുകൂല്യങ്ങളുമായി താരതമ്യം ചെയ്യുന്ന ഫണ്ടിംഗ് അനുപാതം 2021 അവസാനം 120 ശതമാനമായിരുന്നത് ഇപ്പോള്‍ 117 ശതമാനമായി കുറഞ്ഞു.
2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഹെല്‍ത്ത് കെയര്‍ പെന്‍ഷന്‍ പ്ലാന്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി നിരാശാജനകമാണെന്ന് ഒരു അഭിമുഖത്തില്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസര്‍ മൈക്കല്‍ വിസല്‍ പറഞ്ഞു.
പൊതു ഓഹരികള്‍ക്കും ബോണ്ടുകള്‍ക്കും കൂടുതല്‍ വിഹിതമുണ്ടെങ്കിലും 2022-ല്‍ ഏറ്റവും മോശമായത് പൊതു ഓഹരികളും ബോണ്ടുകളുമാണ്. അതിനാലാണ് 2008ന് ശേഷമുള്ള ആദ്യത്തെ നെഗറ്റീവ് റിട്ടേണ്‍ നല്‍കിയത്.
ഹെല്‍ത്ത്കെയര്‍ ഓഫ് ഒന്റാറിയോ പെന്‍ഷന്‍ പ്ലാന്‍ അതിന്റെ നിക്ഷേപ നയങ്ങള്‍ അനുസരിച്ച് അതിന്റെ പോര്‍ട്ട്ഫോളിയോയുടെ 40 ശതമാനം ബോണ്ടുകളിലും 25 ശതമാനം പബ്ലിക് ഇക്വിറ്റികളിലുമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ 2022ല്‍ സ്ഥിരവരുമാനം അല്ലെങ്കില്‍ ബോണ്ട് പോര്‍ട്ട് ഫോളിയോ 17.80 ശതമാനമാണ് നഷ്ടപ്പെട്ടത്. പൊതു ഓഹരികളില്‍ 12.49 ശതമാനം നഷ്ടവും സംഭവിച്ചു.
എന്നാല്‍ ഇതിനു വിപരീതമായി അതിന്റെ ബിസിനസുകള്‍ക്കുള്ള പ്രത്യേക വായ്പയായ ക്രെഡിറ്റ് പോര്‍ട്ട്ഫോളിയോ 0.95 ശതമാനം നേട്ടമുണ്ടാക്കി. റിയല്‍ എസ്റ്റേറ്റ് 4.01 ശതമാനവും ഇന്‍ഫ്രാസ്ട്രക്ചര്‍ 9.43 ശതമാനവും നേട്ടമുണ്ടാക്കി.
പ്രൈവറ്റ് ഇക്വിറ്റി 11.04 ശതമാനം നേട്ടമുണ്ടാക്കി. ഹെല്‍ത്ത് കെയര്‍ പെന്‍ഷന്‍ പ്ലാന്‍ ഹോര്‍ഡിംഗുകളില്‍, പ്രത്യേകിച്ച് എഡ്മണ്ടന്‍ ആസ്ഥാനമായുള്ള ചാമ്പ്യന്‍ പെറ്റ്ഫുഡ്സ് എല്‍ പി വെളിപ്പെടുത്താത്ത വിലയ്ക്കാണ് മാര്‍സ് പെറ്റ്‌കെയര്‍ യു എസ് ഇന്‍കിന് വിറ്റത്.
2022 അവസാനത്തോടെ ഹെല്‍്ത്ത് കെയര്‍ പെന്‍ഷന്‍ പ്ലാനിന്റെ 10 വര്‍ഷത്തെ വാര്‍ഷിക വരുമാനം 8.35 ശതമാനമാണ്.
തങ്ങള്‍ പെന്‍ഷന്‍ ഡെലിവറി ബിസിനസ്സിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പണം കൈകാര്യം ചെയ്യുന്ന ബിസിനസ്സിലല്ലാത്തിനാല്‍ പൂര്‍ണമായും ധനസഹായത്തോടെ തുടരുന്നതില്‍ സന്തോഷമുണ്ടെന്നും വിസല്‍ പറഞ്ഞു.
കാനഡയിലെ സമാന സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, റിയല്‍ എസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി തുടങ്ങിയ സ്വകാര്യ അസറ്റ് ക്ലാസുകളിലേക്ക് മാറാന്‍ ഹെല്‍ത്ത് കെയര്‍ ഇന്‍ഷൂറന്‍ വൈകി. ആ അസറ്റ് മിക്സ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 20 ശതമാനത്തിലാണ് ലക്ഷ്യമിടുന്നത്.
124 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒന്റാറിയോ മുനിസിപ്പല്‍ എംപ്ലോയീസ് റിട്ടയര്‍മെന്റ് സിസ്റ്റം 4.2 ശതമാനം നേട്ടമുണ്ടാക്കി. 247-ബില്യണ്‍ ആസ്തിയുള്ള ഒന്റാറിയോ ടീച്ചേഴ്സ് പെന്‍ഷന്‍ പ്ലാന്‍ 2022-ല്‍ നാലുശതമാനം വരുമാനം റിപ്പോര്‍ട്ട് ചെയ്തു. 402 ബില്യണ്‍ ആസ്തിയുള്ള കെയ്‌സെ ഡിഡിപോ പ്ലേസ്‌മെന്റ് ക്യൂബെക്ക് 5.6 ശതമാനം നഷ്ടം രേഖപ്പെടുത്തി.
റോയല്‍ ബാങ്ക് ഓഫ് കാനഡയുടെ ആര്‍ ബി സി ഐ ആന്റ് ടി എസ് ആള്‍ പ്ലാന്‍ യൂണിവേഴ്സ് ട്രാക്ക് ചെയ്യുന്ന സ്റ്റോക്കുകളുടെയും ബോണ്ടുകളുടെയും സാധാരണ മിശ്രിതം കണക്കാക്കിയാല്‍ ശരാശരി 10.3 ശതമാനം വാര്‍ഷിക നഷ്ടമാണ്.
ഹെല്‍ത്ത് കെയര്‍ പ്ലാനില്‍ സ്ഥിരമായി സ്വകാര്യ ആസ്തികള്‍ വര്‍ധിപ്പിക്കുന്നതായും അടുത്തിടെയാണ് അടിസ്ഥാന സൗകര്യ വിഭാഗത്തിലേക്ക് കടന്നതെന്നും വിസല്‍ പറഞ്ഞു.