നഷ്ടത്തിന് വില്‍ക്കുന്ന വീടുകള്‍ 


JANUARY 23, 2023, 11:43 PM IST

ടൊറന്റോയില്‍ ഒരുകാലത്ത് തീര്‍ത്തും ചിന്തിക്കാന്‍ പറ്റാത്ത ഒരു സംഗതിയുണ്ടായിരുന്നു. അതിപ്പോള്‍ വര്‍ധിച്ചു വരികയാണ്- വീടുകള്‍ നഷ്ടത്തിനു വില്‍ക്കേണ്ടി വരിക.

കോവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യത്തില്‍ വാങ്ങിയ പല വീടുകളും ഉയര്‍ന്ന നിരക്കും ഭവന നിര്‍മ്മാണ കുതിച്ചുചാട്ടവും അവസാനിച്ചതോടെ ഇപ്പോള്‍ നഷ്ടത്തിന് വില്‍ക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. നിരവധി പേരാണ് കഠിനമെങ്കിലും പുതിയ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുന്നത്.

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ ഈ ചിന്ത ഒരു കാലത്ത് യാതൊരു സാധ്യതയുമില്ലാത്തതായിരുന്നു. എന്നാല്‍ പ്രോപ്പര്‍ട്ടി വെബ്സൈറ്റ് ഹൗസ് സിഗ്മയില്‍ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ വില്‍പ്പന നടത്തുമ്പോള്‍ നഷ്ടമാണ് സംഭവിക്കുന്നതെന്നാണ്. പ്രദേശത്തിന്റെ അസ്ഥിരമായ റിയല്‍ എസ്റ്റേറ്റ് വിപണിയെയാണ് ഇത് സൂചിപ്പിക്കുന്നത്. 

ടൊറന്റോയ്ക്ക് പുറത്ത് ജി ടി എയുടെ ബാക്കി ഭാഗങ്ങളിലും ഈ പ്രവണത കൂടുതല്‍ ശക്തമായി കാണുന്നുവെന്നാണ് ഹൗസ് സിഗ്മയുടെ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ മൈക്കല്‍ കാര്‍ണി പറയുന്നത്. 

2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ജി ടി എയില്‍ 51 പ്രോപ്പര്‍ട്ടികളും ടൊറന്റോയില്‍ 29ഉം മറ്റ് മേഖലകളില്‍ 22ഉം മാത്രമാണ് നഷ്ടത്തില്‍ വിറ്റത്. 2022-ലെ ഇതേ കാലയളവില്‍, മൊത്തത്തിലുള്ള ലിസ്റ്റിംഗുകള്‍ ഗണ്യമായി കുറഞ്ഞെങ്കിലും ജി ടി എയില്‍ 224 പ്രോപ്പര്‍ട്ടികളാണ് വില്‍പ്പന നടത്തിയത്. ടൊറന്റോയില്‍ 79, മറ്റ് പ്രദേശങ്ങളില്‍ 145 എന്നിങ്ങനെ.

Other News