കാനഡയില്‍ കടമെടുക്കല്‍ കുറഞ്ഞു


SEPTEMBER 16, 2019, 3:46 PM IST

ഓട്ടവ: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട കണക്കുപ്രകാരം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വരുമാനവും കടമെടുക്കലും തമ്മിലുള്ള അനുപാതം തുടര്‍ച്ചയായ മൂന്നാംപാദവും കുറഞ്ഞു. അതായത് ഓരോ കനേഡിയനും വരുമാനത്തിന് അനുപാതികമായി വരുത്തിയ കടം നിലവില്‍ 1.71 ശതമാനമാണ്.കഴിഞ്ഞപാദത്തില്‍ ഇത് 177.5 ശതമാനമായിരുന്നു. ഉത്പന്നങ്ങള്‍ വാങ്ങിക്കാനായി വാങ്ങിയ കടം, പണയം,മറ്റു പണയഇതര വായ്പകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ഓരോ കനേഡിയനും 1.71 ഡോളറാണ് കഴിഞ്ഞപാദത്തില്‍ കടമുള്ളത്.

ഇതോടെ കുടുംബബാധ്യതയെന്നബാങ്ക് ഓഫ് കാനഡയുടെ വര്‍ഷങ്ങളായുള്ള ആശങ്കയ്ക്ക് താല്‍ക്കാലിക ശമനമുണ്ടായിരിക്കയാണ്. സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി വീര്‍ക്കുന്ന കുടുംബബാധ്യതകളാണെന്ന് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം വ്യക്തികളുടെ പേരിലുള്ള കടം നാമമാത്രമായിട്ടുണ്ടെങ്കിലും അത് എഴുതിതള്ളാനുള്ളത്ര കുറഞ്ഞിട്ടില്ലെന്ന് നിയമനിര്‍മ്മാതാക്കള്‍ പറയുന്നു.

വാര്‍ഷിക കണക്കനുസരിച്ച് മൊത്തം കടം 23.5 ബില്ല്യണ്‍ ഡോളറായി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ 14.8 ബില്ല്യണ്‍ ഈ പാദത്തിലെ പണയവായ്പയാണ്. ഇതില്‍ ഭൂരിഭാഗവും വര്‍ഷത്തിന്റെ തുടക്കത്തിലെ മൂന്നുമാസത്തില്‍ നല്‍കിയ പണയവായ്പകളാണ്. ഈ മാസങ്ങളിലെ മൊത്തം വായ്പയായ 18.9 ബില്ല്യണ്‍ ഡോളറില്‍ 13.1 ബില്ല്യണ്‍ പണയ വായ്പകളാണ്.

സേവനവും കുടുംബബാധ്യതകളും തമ്മിലുള്ള അനുപാതം കഴിഞ്ഞപാദത്തില്‍ 14.93 ആയി വര്‍ധിച്ചിട്ടുണ്ട്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 14.87 ആയിരുന്നു. അതേസമയം റിയല്‍ എസ്റ്റേറ്റ് മേഖല ശക്തിപ്പെട്ടതിന് ദൃഷ്ടാന്തമാണ് പണയവായ്പയിലുള്ള വര്‍ധനവെന്ന് ടിഡി ബാങ്ക് മുതിര്‍ന്ന സാമ്പത്തികകാര്യവിദഗ്ദ്ധന്‍ ബ്രിയാന്‍ ഡിപ്രാറ്റോ അഭിപ്രായപ്പെട്ടു.

Other News