വാവെയ്‌യുടെ 5ജി കാനഡയില്‍  അനുവദിക്കരുതെന്ന്‌  സൈന്യം


FEBRUARY 10, 2020, 5:56 PM IST

ഒട്ടാവ: വാവെയ്‌  ടെക്‌നോളജീസിന്റെ 5ജി അടുത്ത തലമുറ  വയര്‍ലെസ് ഉപകരണങ്ങള്‍ അനുവദിക്കരുതെന്ന്‌

കനേഡിയന്‍ സൈന്യം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വന്‍കിട ചൈനീസ് ടെലികമ്യൂണിക്കഷന്‍സ് ബ്രാന്റാണ് വാവെയ്..

ദേശീയ സുരക്ഷാ ഏജന്‍സികളും മിലിട്ടറിയും നടത്തിയ സൈബര്‍ സുരക്ഷാ റിവ്യൂവിലാണ് വാവെയ്‌യുടെ 5ജി സാങ്കേതിക വിദ്യയില്‍ കാനഡയില്‍ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് വാവെയ്‌യുടെ പ്രവര്‍ത്തനങ്ങളെന്ന് വിലയിരുത്തപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗ്ലോബ് ആന്റ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

വാവെയ്‌യെ വിശ്വസിക്കാനാവില്ലെന്നാണ് മിലിട്ടറിയുടെ കാഴ്ചപ്പാട്. വാവെയ്‌യുടെ 5ജി ഉപകരണങ്ങള്‍ ചൈനീസ് ചാരവൃത്തിക്കായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് സൈന്യത്തിന് പ്രതികരിക്കാന്‍ കഴിയില്ലെന്ന് ദേശീയ പ്രതിരോധ വിഭാഗം മീഡിയ റിലേഷന്‍സ് തലവന്‍ ഡാനിയേല്‍ ലി ബോത്തില്ലര്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്കിന്റെ അനുബന്ധ ഉപകരണങ്ങള്‍ക്ക് മാത്രമേ വാവെയ്‌ ഉപയോഗപ്പെടുത്തുന്നുള്ളു.

Other News