കോവിഡ്; കുടിയേറ്റ പദ്ധതികളില്‍ ക്രമീകരണം വരുത്താന്‍ ശ്രമിച്ച് ഇമിഗ്രേഷന്‍ പ്രൊഫഷണലുകള്‍


JULY 5, 2020, 8:52 AM IST

ഒട്ടാവ: കൊറോണയുടെ വരവ് കാനഡയുടെ ഇമിഗ്രേഷന്‍ സിസ്റ്റത്തിലും വലിയ സ്വാധീനമാണ് ചെലുത്തിയത്. ഭാഷാ പരിശോധന, യോഗ്യത തെളിയിക്കാനുള്ള സേവനങ്ങള്‍, ബയോമെട്രിക്‌സ്, മറ്റു സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവയെല്ലാം കുടിയേറ്റക്കാരെ ബാധിച്ച അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ കനേഡിയന്‍ കുടിയേറ്റത്തെ ബാധിക്കുന്ന നയങ്ങളിലും പ്രോഗ്രാമുകളിലും ക്രമീകരണം വരുത്താനുള്ള ശ്രമങ്ങളിലാണ് ഇമിഗ്രേഷന്‍ പ്രൊഫഷണലുകള്‍. 

ഈ വര്‍ഷത്തിന്റെ പകുതിയോടെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും അടുത്ത വര്‍ഷത്തോടെ സാധാരണനില കൈവരിക്കുമെന്നതുമാണ് പ്രതീക്ഷ നല്കുന്ന വസ്തുതകള്‍. ഈ സമയത്ത് കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നടത്താമെന്നതാണ് കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന ഗുണം. 

ഇമിഗ്രേഷന്‍ അപേക്ഷകര്‍ക്ക് തങ്ങളുടെ ഭാഷ കൂടുതല്‍ വിപുലീകരിക്കാനുള്ള അവസരമാണിത്. 

മാത്രമല്ല കോവിഡിനെ തുടര്‍ന്ന് കൂടുതല്‍ മികച്ച അവസരങ്ങള്‍ നല്കാനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. അപേക്ഷകളും അതുമായി ബന്ധപ്പെട്ട മറ്റുരേഖകളും സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്കുന്നതിനോടൊപ്പം പൂര്‍ണമായി സമര്‍പ്പിച്ചിട്ടില്ലാത്ത അപേക്ഷകള്‍ നിരസിക്കുന്നുമില്ല. 

കോവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണങ്ങള്‍ എപ്പോഴാണ് നീക്കം ചെയ്യുക എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ ഉറപ്പില്ല. കോവിഡ് നിയന്ത്രണത്തിന്റെ വിജയവുമായി ബന്ധപ്പെട്ടാണ് ഇത് നടപ്പാകുക.

Other News