ഇന്ത്യന്‍ സിഖ് വിദ്യാര്‍ഥിക്കെതിരെ കാനഡയില്‍ ആക്രമണം


SEPTEMBER 17, 2023, 12:30 AM IST

ഒട്ടാവ: ഇന്ത്യന്‍ സിഖ് വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ കെലോനയിലാണ് വിദ്യാര്‍ഥി ആക്രമിക്കപ്പെട്ടത്. 17 വയസ്സുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെയാണ് മറ്റൊരു കൗമാരക്കാരന്‍ ആക്രമിച്ചത്.

സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് പോകുമ്പോള്‍ 17കാരനെ ബസ് സ്റ്റോപ്പില്‍ വെച്ച് മര്‍ദിച്ച ശേഷം കുരുമുളക് സ്‌പ്രേ അടിക്കുകയുമായിരുന്നു. സംഭവത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ശക്തമായി അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബസിലുണ്ടായ വാക്കേറ്റമാണ് ആക്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് പറയുന്നത്.

Other News