ഇന്‍ഡോറിലും മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശം ദീര്‍ഘിപ്പിച്ച് സെസ്‌ക്കാച്ചെവന്‍


JANUARY 12, 2022, 11:21 PM IST

സെസ്‌കാച്ചെവന്‍: പൊതുജനാരോഗ്യ വിഭാഗം എല്ലാവരോടും പുറത്തു മാത്രമല്ല അകത്തും മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്കി. ഫെബ്രുവരി അവസാനം വരെയാണ് ഈ ഉത്തരവിന് പ്രാബല്യം. ഇതോടൊപ്പം കോവിഡിന്റെ നേരിയ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും സ്വയം ഒറ്റപ്പെടുകയും വേണം. വാക്‌സിനേഷന്‍ തെളിവുകളോ നെഗറ്റീവ് ടെസ്റ്റ് ഫലമോ കൈയിലുണ്ടായിരിക്കുകയും വേണം. ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. സാഖിബ് ഷഹാബിനൊപ്പം പ്രീമിയര്‍ സ്‌കോട്ട് മോയാണ് ഇക്കാര്യം അറിയിച്ചത്. 

സെസ്‌കാച്ചെവനില്‍ കോവിഡ് രോഗബാധ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും അധിക ആരോഗ്യ നടപടികളൊന്നും അധികൃതര്‍ അവതരിപ്പിച്ചിട്ടില്ല. ഇന്‍ഡോര്‍ ഒത്തുചേരല്‍ പരിധികളോ നിയന്ത്രണങ്ങളോ നടപ്പാക്കാത്ത ഏക പ്രവിശ്യയാണിത്. 

അവകാശങ്ങളുടേയും സ്വാതന്ത്ര്യത്തിന്റേയും ലംഘനമാണ് ലോക്ക്ഡൗണെന്നും അത്തരം നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നതിന് തെളിവുകളൊന്നുമില്ലെന്നും മോ പറഞ്ഞു. 

ചുമ, തൊണ്ടവേദന, പനി, തുമ്മല്‍, ജലദോഷം എന്നിവ പോലുള്ള ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ അതോറിറ്റിയുടെ പരിശോധനാ ശേഷിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാല്‍ പി സി ആര്‍ പരിശോധന നടത്തരുതെന്നും പ്രവിശ്യ ശുപാര്‍ശ ചെയ്യുന്നു. 

പകരം ആളുകള്‍ വീട്ടില്‍ തന്നെ തുടരണമെന്നും ദ്രുത ആന്റിജന്‍ പരിശോധനയും സ്വയം ഒറ്റപ്പെടലും നിര്‍വഹിക്കണമെന്നും പ്രവിശ്യാ അധികാരികള്‍ അറിയിച്ചു.

Other News