ഏപ്രിലിലെ തൊഴില്‍ വളര്‍ച്ച മന്ദഗതിയില്‍


MAY 11, 2022, 11:23 PM IST

ടൊറന്റോ: ഏപ്രിലില്‍ കാനഡയിലെ തൊഴില്‍ വളര്‍ച്ചയില്‍ ഗണ്യമായ കുറവ്. മാത്രമല്ല കോവിഡിനെ തുടര്‍ന്ന് ജോലിക്കെത്തുന്നവരുടെ എണ്ണത്തില്‍ കുറവുമുണ്ടാകുന്നു. 

വര്‍ഷത്തിന്റെ രണ്ടാം പാദം മന്ദഗതിയിലുള്ള തുടക്കമാണ് അടയാളപ്പെടുത്തിയത്. എന്നാല്‍ ബാങ്ക് ഓഫ് കാനഡയുടെ നയങ്ങള്‍ കര്‍ശനമാകുന്നതിന്റെ വേഗം കുറക്കാന്‍ സാധ്യതയില്ല. 

സമ്പദ് വ്യവസ്ഥയില്‍ കഴിഞ്ഞ മാസം 15,300 സ്ഥാനങ്ങളാണ് പുതുതായി ചേര്‍ത്തത്. ബേ സ്ട്രീറ്റിലെ സാമ്പത്തിക വിശകലന വിദഗ്ധര്‍ നാല്‍പ്പതിനായിരം ജോലികളാണ് പ്രതീക്ഷിച്ചതെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ അറിയിച്ചു. തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനത്തില്‍ നിന്ന് 5.2 ശതമാനമായി കുറഞ്ഞു. താരതമ്യപ്പെടുത്താവുന്ന ഡാറ്റയുടെ ഏകദേശം അഞ്ച് പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 

കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഏകദേശം 409,000 സ്ഥാനങ്ങള്‍ നേടിയതിനെ തുടര്‍ന്ന് തൊഴില്‍ വളര്‍ച്ച കോവിഡിന് മുമ്പുള്ള സാധാരണ മാസത്തോടടുത്തു. കാനഡയിലെ വളര്‍ച്ചയെ കുറിച്ച് പറയാത്ത അപൂര്‍വ്വ സാമ്പത്തിക റിപ്പോര്‍ട്ടാണിത്. 

എന്തായാലും തൊഴില്‍ വിപണിയിലെ സാഹചര്യങ്ങള്‍ കടുത്ത രീതിയിലാണ് നിലനില്‍ക്കുന്നത്. അവസാനത്തെ കണക്ക് പ്രകാരം തൊഴിലുടമകള്‍ ഏകദേശം 825,000 തസ്തികകളിലേക്കാണ് റിക്രൂട്ട് ചെയ്യുന്തന്. 2021ലെ ഏറ്റവും ഉയര്‍ന്ന ലവലുകളേക്കാള്‍ കുറവാണ്. എന്നാല്‍ ചരിത്രപരമായ നിലവാരം അനുസരിച്ച് ഇപ്പോഴും ഉയര്‍ന്നതാണ്. തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡ് താഴ്ന്ന നിലയിലായതിനാല്‍ ജോലിക്കാരെ കണ്ടെത്താനും പ്രയാസം അനുഭവപ്പെടുന്നുണ്ട്. 

ഏതാണ്ട് എല്ലാ പ്രവിശ്യകളിയേും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് തൊഴില്‍ വിപണിയെ ഇപ്പോള്‍ അസാധാരണമായ വിധത്തില്‍ ഇറുകിയതാക്കിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് മോണ്‍ട്രിയല്‍ ചീഫ് ഇക്കണോമിസ്റ്റ് ഡഗ് പോര്‍ട്ടര്‍ പറയുന്നു. 

ഏപ്രിലില്‍ മുഴുവന്‍ സമയ ജോലി 31,600 സ്ഥാനങ്ങള്‍ കുറഞ്ഞെങ്കിലും പാര്‍ട്ട് ടൈം ജോലികള്‍ ഏകദേശം 47,000 ആയി ഉയര്‍ന്നു. ക്യൂബെക്കിന്റെ 26,500 തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് പ്രധാന കാരണമായ നിര്‍മാണ മേഖലയിലെ തൊഴില്‍ 21,000ത്തോളം കുറഞ്ഞു. പൊതുമേഖലയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമുണ്ടായപ്പോള്‍ സ്വകാര്യ മേഖല നേട്ടങ്ങള്‍ സൃഷ്ടിച്ചു. 

കോവിഡ് നിയന്ത്രണങ്ങളില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും രോഗബാധ ഇപ്പോഴും തൊഴില്‍ പ്രവര്‍ത്തനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സാമ്പത്തിക ഉത്പാദനത്തിന്റെ സൂചനയ്ക്കായി വിശകലന വിദഗ്ധര്‍ നോക്കുന്ന മൊത്തം ജോലി സമയം മാര്‍ച്ച് മുതല്‍ ഏപ്രിലില്‍ 1.9 ശതമാനമാണ് ഇടിഞ്ഞത്. ഏപ്രിലില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അസുഖമോ വൈകല്യമോ കാരണം 10 ജീവനക്കില്‍ ഒരാള്‍ ജോലിക്ക് ഹാജരായില്ല. 

സമ്പദ് വ്യവസ്ഥയുടെ ഉത്പാദന ശേഷിയെ മറികടന്ന് സമ്പദ് വ്യവസ്ഥ അധിക ആവശ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം അടുത്തിടെ മുന്നറിയിപ്പ് നല്കിയത്. ഈ വര്‍ഷം രണ്ടുതവണ ബാങ്ക് അതിന്റെ പോളിസി നിരക്ക് ഉയര്‍ത്തി. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അടുത്തിടെ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.7 ശതമാനത്തിലെത്തി. ഈ വര്‍ഷവും അടുത്ത വര്‍ഷവും കൂടുതല്‍ നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്നു. 

ബിസിനസുകള്‍ക്ക് ആവശ്യം നിറവേറ്റാന്‍ ആവശ്യമായ തൊഴിലാളികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും ജീവനക്കാരെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേതനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് പറയുന്നതായി മക്ലെ കഴിഞ്ഞ മാസം ബാങ്കിംഗ്, വ്യാപാരം, വാണിജ്യം സംബന്ധിച്ച സെനറ്റ് കമ്മിറ്റിയോട് പറഞ്ഞു.

Other News