ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ ജസ്റ്റിൻ ട്രൂഡോ 


OCTOBER 15, 2020, 2:09 AM IST

ഒട്ടാവ: ചൈനയുടെ 'ബലാല്കാര നയതന്ത്രം' ഗുണകരമാകില്ല എന്ന മുന്നറിയിപ്പുമായി കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത്. ഹോങ്കോങ്ങിലെ അടിച്ചമർത്തൽ നയവും ഉയിഗ മുസ്ലിങ്ങളെ തടവിൽ വെക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ട്രൂഡോ പത്രസമ്മേളനത്തിൽ ചൈനയെ വിമർശിച്ചത്.

ഇത്തരം 'ബലാല്കാര നയതന്ത്രം' ചൈനയ്ക്കും ലോകത്തിനാകെയും നല്ലതല്ല എന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ചൈനയുമായുള്ള അൻപത് വർഷത്തെ നയതന്ത്ര ബന്ധത്തിന്റെ വാർഷികവും സൂചിപ്പിച്ചു. 

ചൈനയുടെ ബലാല്കാര നയതന്ത്രം മറ്റ് സഖ്യകക്ഷികളുമായി ചർച്ച ചെയ്യും. രണ്ട് കാനേഡിയൻ പൗരന്മാരെയും മറ്റ് രാജ്യങ്ങളിലെ പൗരന്മായെയും അകാരണമായി ചൈന തടങ്കലിൽ വെച്ചിരുക്കുകയാണ്, ഇതൊരു നല്ല നയതന്ത്ര നീക്കമല്ല, അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. 

ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ കാനഡയ്ക്ക് ആശങ്കയുണ്ട്, ഇതിൽ സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേർന്ന് ചൈനയെ  മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ട്രൂഡോ കൂട്ടിചേർത്തു.ചൈനീസ് ടെലികോം ഭീമൻ വാവെയുടെ ഫിനാൻഷ്യൽ ഓഫീസിർ മെങ് വൻസു കാനഡയിൽ 2018 ഇൽ അറസ്റ്റിൽ ആയതിനെത്തുടർന്ന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ ഉരസലുകൾ ഉണ്ടായിരുന്നു. 

Other News