കേരള ക്രിസ്ത്യന്‍ എക്യുമാനിക്കല്‍ ഫെലോഷിപ്പ് ക്രിസ്തുമസ് ക്വയര്‍ ഫെസ്റ്റ്


NOVEMBER 24, 2021, 10:40 PM IST

ടൊറന്റോ: കേരള ക്രിസ്ത്യന്‍ എക്യുമനിക്കല്‍ ഫെലോഷിപ്പ് ക്രിസ്തുമസ് ക്വയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. കനേഡിയന്‍ മാര്‍ത്തോമ ചര്‍ച്ച് സ്‌റ്റോഫ് വില്ലയില്‍ നടന്ന ചടങ്ങില്‍ റവ. അനീഷ് എം ജോര്‍ജ്ജ് പടിക്കമണ്ണില്‍ പ്രാര്‍ഥന നടത്തി. 

റവ കെ വി പൗലോസ് കുര്യാപുരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. സുനില്‍ ചാക്കോ കൃസ്തുമസ് സന്ദേശം നല്കി. 

ഇവന്റ് കോര്‍ഡിനേറ്റര്‍ സൈമണ്‍ പ്ലാന്തോട്ടം ഡോ. പി കെ മാത്യു അച്ചനെ കുറിച്ചുള്ള ഓര്‍മകള്‍ പുതുക്കി. റവ. ഡോ. പി കെ മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് മത്സര വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. 

സേക്രട്ട് ഹാര്‍ട്ട് കേരള റോമന്‍ കത്തോലിക്ക് കമ്യൂണിറ്റി ടൊറന്റോ ഒന്നാം സ്ഥാനവും സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് ടൊറന്റോ രണ്ടാം സ്ഥാനവും സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടോറന്റോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

പതിനൊന്ന് പള്ളികള്‍ മനോഹരമായ ക്രിസ്തുമസ് ഗാനങ്ങളും സ്‌കിറ്റും അവതരിപ്പിച്ചു. 

കെ എസ് ഇ എഫ് ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ സാക്ക് സന്തോഷ് കോശി നന്ദി പ്രകടിപ്പിച്ചു. റവ. ഫാ. ജേക്കബ് എടക്കളത്തൂര്‍ പ്രാര്‍ഥനയും ആശിര്‍വാദവും നടത്തി. 

കനേഡിയന്‍ മാര്‍ തോമ ചര്‍ച്ചില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന ജോസഫ് ചാക്കോ അച്ചന്റെ സാന്നിധ്യം കൂടുതല്‍ അനുഗ്രഹപ്രഭമായിരുന്നു.

Other News