ബ്രിട്ടീഷ് കൊളംബിയ വീണ്ടും തുറക്കുമ്പോഴും ജീവിതം മാറാതെ വിളക്കുമാടം കാവല്‍ക്കാര്‍


MAY 18, 2020, 12:20 AM IST

ബ്രിട്ടീഷ് കൊളംബിയ: കോവിഡിന്റെ പശ്ചാതലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാന്‍ ബ്രിട്ടീഷ് കൊളംബിയ ശ്രമിക്കുമ്പോള്‍ സ്‌പെന്‍സര്‍ വില്‍സണിന്റെ ജീവിതത്തെ അത് വളരെയൊന്നും മാറ്റാന്‍ ശ്രമിച്ചിട്ടില്ല. 

ബ്രിട്ടീഷ് കൊളംബയയില്‍ പ്രവര്‍ത്തിക്കുന്ന 27 ലൈറ്റ് ഹൗസുകളിലെ 24 ജീവനക്കാരിലൊരാളാണ് വില്‍സണ്‍. 

ഓരോ ലൈറ്റ് ഹൗസ് ജീവനക്കാരന്റേയും ജീവിതവും സാഹചര്യങ്ങളും വ്യത്യസ്തങ്ങളാണെങ്കിലും രണ്ടുപേര്‍ വീതമാണ് ഓരോയിടത്തും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്. 

ജീവിതത്തിലെ മികച്ച നിമിഷങ്ങളില്‍ നിന്നെല്ലാം തങ്ങളുടെ ജോലി ്മാറ്റിനിര്‍ത്തുകയാണെന്നാണ് ലൈറ്റ്ഹൗസ് ജീവനക്കാരുടെ  യൂണിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റ് ബാരി തിര്‍ പറയുന്നത്. 

ഒക്ടോബര്‍ മുതലാണ് 48കാരനായ വില്‍സണ്‍ ലൈറ്റ്ഹൗസ് ജീവനക്കാരനായി പ്രവര്‍ത്തനം ചെയ്യുന്നത്. 

പ്രത്യേകതരം ജീവിത സാഹചര്യങ്ങളോട് ഇണങ്ങാനായാല്‍ മാത്രമേ ഇത്തരം ജോലികള്‍ ചെയ്യാനാവുകയുള്ളുവെന്നാണ് വടക്കന്‍ തീരത്തെ വിദൂര വിളക്കുമാടമായ ബോട്ട് ബ്ലഫിലെ ജീവനക്കാരനായ വില്‍സണ്‍ പറയുന്നത്. 1906 മുതല്‍ ബ്രിട്ടീഷ് കൊളംബിയയുടെ വടക്കന്‍ തീരത്ത് പ്രവര്‍ത്തിക്കുന്നുണ്ട് ഈ വിളക്കുമാടം. 

മാസത്തിലാണ് ഹെലികോപ്ടര്‍ വഴി വില്‍സണും പങ്കാളിക്കും പലചരക്ക് സാധനങ്ങള്‍ എത്തിക്കുക. വിളക്കുമാടത്തിനുള്ള ഇന്ധനം പ്രതിവര്‍ഷത്തിലാണ് എത്തിക്കുന്നത്. 

ജോലിക്കിടെ മറ്റൊരാളുമായി മുഖാമുഖം സംവദിച്ച കാര്യം അദ്ദേഹത്തിന് ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കുന്നില്ല. അത്രയും അപൂര്‍വ്വമായി മാത്രമേ സന്ദര്‍ശകര്‍ ഇവിടങ്ങളില്‍ എത്തിച്ചേരാറുള്ളു. 

ഹോംഗ്‌കോങില്‍ ഒരു കളിപ്പാട്ട കമ്പനിയില്‍ നാലുവര്‍ഷം ജോലിചെയ്തതിന് ശേഷമാണ് വില്‍സണ്‍ ഇപ്പോഴത്തെ ജോലിയിലേക്ക് എത്തിച്ചേര്‍ന്നത്. തിരക്കേറിയ നഗരത്തില്‍ നിന്നും ഇപ്പോഴത്തേതു പോലുള്ള തൊഴിലിലേക്ക് മാറണമെങ്കില്‍ ആവശ്യമായ കാലയളവു വേണ്ടതുണ്ടെന്നാണ് വില്‍സണിന്റെ അഭിപ്രായം. എന്നാല്‍ വലിയ നഗരത്തിലാണ് താമസിച്ചതെങ്കിലും താനെല്ലായ്‌പോഴും ഒറ്റയ്ക്കു തന്നെയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ആയിരങ്ങള്‍ക്കിടയില്‍ നിന്ന് താന്‍ ഏകാന്തനായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 

തിരക്കുള്ള ഗതാഗതവും നഗരജീവിതത്തിനും പകരം താന്‍ ജാലകത്തിനപ്പുറത്ത് തിമിംഗലങ്ങളേയും കടല്‍സിംഹങ്ങളേയുമാണ് കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. അത് ആസ്വദിക്കാനാവുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 

കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ആളുകള്‍ ഏകാന്തവാസത്തിലേക്ക് പോകുന്നതിനെ കുറിച്ചും വില്‍സണ് അഭിപ്രായമുണ്ട്. അത്തരം ഏകാന്ത വാസത്തിലേക്ക് പോകുന്നവരില്‍ നിന്നും തന്റെ ഏകാന്തവാസത്തിന് വലിയ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 

നഗരത്തില്‍ രോഗത്തെ തുടര്‍ന്നുള്ള ഏകാന്തവാസത്തില്‍ പോകുന്നവര്‍ക്ക് അത്യാവശ്യത്തിന് ഗ്രോസറിയിലേക്ക് പോകണമെങ്കില്‍ അങ്ങനെ ചെയ്യാം. അതുകൊണ്ടുതന്നെ അത് പൂര്‍ണമായും ഏകാന്തമല്ലെന്നും അദ്ദേഹം പറയുന്നു. 

ഏകാന്തവാസത്തിന് വിധിക്കപ്പെട്ടവര്‍ തങ്ങളുടെ ദിവസങ്ങള്‍ കൃത്യമായി സജ്ജീകരിക്കുകയാണെങ്കില്‍ അതൊരു ബുദ്ധിമുട്ടായി അനുഭവപ്പെടില്ലെന്നുമാണ് പറയുന്നത്.

Other News