ആരോഗ്യ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ 190 കിലോമീറ്റര്‍ സോളോ സൈക്കിള്‍ ടൂര്‍ നടത്തി മലയാളി വ്‌ളോഗര്‍


MAY 26, 2023, 8:00 PM IST

ടൊറന്റോ: കാനഡയിലെത്തുന്ന കുടിയേറ്റക്കാര്‍ക്കിടയില്‍ സൈക്ലിംഗ്, യോഗ, മികച്ച വ്യക്തിബന്ധങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാന്‍ സോളോ സൈക്കിള്‍ ടൂര്‍ നടത്തി കനേഡിയന്‍ മലയാളി വ്‌ളോഗര്‍. ഗ്രേറ്റര്‍ ടൊറന്റോയിലെ അജാക്‌സില്‍ നിന്നും നയാഗ്ര വരെയുള്ള 190 കിലോമീറ്ററാണ് രണ്ടു ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയത്. 

കനേഡിയന്‍ മലയാളി വ്‌ളോഗറും കനേഡിയന്‍ സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ സി ഇ ഒയുമായ ബിജോ സെബാസ്റ്റ്യനാണ് അജാക്‌സു മുതല്‍ നയാഗ്ര വരെ സൈക്കിള്‍ ചവിട്ടിയത്. കനേഡിയന്‍ നഗരങ്ങളായ പിക്കറിങ്, സ്‌കാര്‍ബൊറോ, ഏറ്റിബികോക്, മിസ്സിസാഗാ, ഒക്വില്‍, ബര്‍ലിങ്ടണ്‍, ഹാമില്‍ട്ടണ്‍, ലിങ്കണ്‍, സെന്റ് കാതറൈന്‍സ്, തോരോള്‍ഡ് എന്നിവ പിന്നിട്ടാണ് നയാഗ്രയില്‍ എത്തിച്ചേര്‍ന്നത്. 

ആദ്യ ദിവസം 102 കിലോമീറ്ററും രണ്ടാം നാള്‍ 88 കിലോമീറ്ററും സഞ്ചരിച്ച യാത്രയുടെ വീഡിയോ @Bijo Sebastian യൂട്യൂബ് ചാനലില്‍ അടുത്താഴ്ച ലഭ്യമാകും.

Other News