ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച മാനിറ്റോബ പാസ്റ്റര്‍ അറസ്റ്റില്‍


OCTOBER 19, 2021, 9:11 PM IST

മാനിറ്റോബ: പ്രവിശ്യയുടെ പൊതുജനാരോഗ്യ ഉത്തരവുകള്‍ പരസ്യമായി ലംഘിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തതായി ചര്‍ച്ച് ഓഫ് ഗോഡ് സ്ഥിരീകരിച്ചു. 

സാര്‍ട്ടോമാന് സമീപം ചര്‍ച്ച് ഓഫ് ഗോഡിലെ പാസ്റ്റര്‍ തോബിയാസ് ടിസനാണ് അറസ്റ്റിലായത്. പൊതുജനരോഗ്യ ഉത്തരവുകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പാസ്റ്റര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ടുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വ്യക്തിപരമായ ഒത്തുചേരല്‍ പരിധി ലംഘിച്ചതിന് ടിസനും അദ്ദേഹത്തിന്റെ പള്ളിക്കും പിഴ ലഭിച്ചിരുന്നു. ആരോഗ്യ ഉത്തരവിന്റെ നിയമസാധുതക്കെതിരെ കോടതിയില്‍ ഹര്‍ജി നല്കിയ ഏഴ് മാനിറ്റോബ പള്ളികളിലൊന്നാണ് ടിസന്റേത്.

Other News