ഗ്ലോബല്‍ ടി20 യില്‍ ഒത്തുകളി ആരോപണം


AUGUST 10, 2019, 5:18 PM IST

ടൊറന്റോ: ഇന്ത്യക്കാരുള്‍പ്പടെയുള്ള കാനഡയിലെ ക്രിക്കറ്റ് പ്രേമികള്‍ ആവേശപൂര്‍വ്വം വീക്ഷിക്കുന്ന ഗ്ലോബല്‍ ടി20 ലീഗില്‍ ഒത്തുകളി ആരോപണം.ലീഗില്‍ ഒത്തുകളിക്കാനായി തന്നോട് ആവശ്യപ്പെട്ടുവെന്ന് പാക് ഓള്‍റൗണ്ടര്‍ ഉമര്‍ അക്മലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍ പാക് താരം മന്‍സൂര്‍ അക്തറാണ് തന്നോട് ഒത്തു കളിക്കാനാവ ശ്യപ്പെട്ടതെന്ന് ഉമര്‍ അക്മല്‍ പറയുന്നു.

വിന്നിപെഗ് ഹാക്വസിനു ്‌വേണ്ടിയാണ് ഉമര്‍ അക്മല്‍ ഈ ലീഗില്‍ കളിക്കുന്നത്. മന്‍സൂര്‍ അക്തര്‍ ഈ ടീമിന്റെ ഒഫീഷ്യലുമാണ്. ഇന്ത്യയുടെ യുവരാജ് സിങും വിന്‍ഡീസിന്റെ ക്രിസ് ഗെയിലും ന്യൂസിലാന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലവുമൊക്കെ കളിക്കുന്ന ഗ്ലോബല്‍ ടി20 ഇതിനോടകം ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചിരുന്നു

ഒത്തുകളിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ട കാര്യം ഉമര്‍ അക്മല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനേയും ജിടി20 അധികൃതരെയും അറിയിച്ചു. സംഭവം വാര്‍ത്തയായതിന് പിന്നാലെ ടൂര്‍ണമെന്റിലെ അഴിമതിവിരുദ്ധ വിഭാഗം അക്മലുമായി ബന്ധപ്പെട്ടു. പാകിസ്ഥാനായി 19 ടെസ്റ്റുകളും 41 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് മന്‍സൂര്‍ അക്തര്‍. വലം കയ്യന്‍ ബാറ്റ്‌സ്മാനായ അക്തര്‍ 1980-90 വര്‍ഷങ്ങളിലാണ് പാകിസ്താന് വേണ്ടി ബാറ്റേന്തിയിരുന്നത്.

Other News