മിസ്സിസ്സാഗ രൂപത: രണ്ടാം  പാസ്റ്ററല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട്


NOVEMBER 8, 2019, 2:52 PM IST

മിസ്സിസ്സാഗ രൂപതയുടെ രണ്ടാമത്തെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 26 ന് സെന്റ്. അല്‍ഫോന്‍സ കത്തീഡ്രലില്‍ വച്ച് നടന്നു. പന്ത്രണ്ട് വൈദീകരും രണ്ട് കന്യാസ്ത്രീകളും കാനഡയിലെ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അന്‍പത്തിമൂന്ന് ഭാരവാഹികളും ഈ യോഗത്തില്‍ പങ്കെടുത്തു.പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, റവ. ഫാ. ഡാരിസ് ചെറിയാന്‍ മൂലയില്‍, അജണ്ട

അവതരിപ്പിക്കുകയും എല്ലാ വിശിഷ്ടാതിഥികള്‍ക്കും സ്വാഗതം പറയുകയും ചെയ്തു.

ബിഷപ് മാര്‍. ജോസ് കല്ലുവേലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വി.കുര്‍ബാനയോടെയാണ് യോഗം ആരംഭിച്ചത്.  തുടര്‍ന്ന് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തലവന്‍മാരും മിനിസ്ട്രി ലീഡേര്‍സും രൂപതാ തലത്തിലുള്ള പ്രവര്‍ത്തനങ്ങളേക്കുറിച്ച് തങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അംഗങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്തു. ഫാമിലി അപ്പോസ്‌തോലേറ്റിന്റെ പല പുതുസംരംഭങ്ങളും ബഹു. റവ. ഫാ. ജോസ് ആലഞ്ചേരി,ചര്‍ച്ചാ വിഷയമാക്കി. ഹോം മിഷനേക്കുറിച്ച് റവ.സിസ്റ്റര്‍ വല്‍സ തെരേസ CHF ഉം, പയസ്അസോസിയേഷനെക്കുറിച്ച് വിന്‍സ് ജോസഫും, ക്യാറ്റികിസം ഡിപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ച് റവ.ഫാ.മാര്‍ട്ടിന്‍ അഗസ്റ്റിന്‍ SDB യും, യൂത്ത് അപ്പോസ്‌തോലേറ്റിനെക്കുറിച്ച്  ആന്‍മേരി വര്‍ഗീസും, സോഷ്യല്‍സര്‍വീസിനെക്കുറിച്ച് ചെറിയാന്‍ ജോസഫും, ഫൈനാന്‍ഷിയല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ

പ്രവര്‍ത്തനങ്ങളെക്കുറിച്ച്  ജോളി ജോസഫും, ഡിവൈന്‍ അക്കാദമിയേക്കുറിച്ച് തോമസ് വര്‍ഗീസും സംസാരിച്ചു. തുടര്‍ന്ന്് എങ്ങനെയാണ് രൂപതയുടെ സംരംഭങ്ങളിലും പ്രവര്‍ത്തനങ്ങളിലും വൈദീകര്‍ക്കും, അല്‍മായര്‍ക്കും, കുട്ടികള്‍ക്കും ഏറ്റവുംസുരക്ഷിതമായ പ്രവര്‍ത്തനസാഹചര്യം അഥവാ ഒരു\'സേഫ് എന്‍വയൊണ്‍മെന്റ് \' നടപ്പിലാക്കിയത്എന്നതിനെക്കുറിച്ച് റവ. ഫാ. സാജോ പുതുശ്ശേരി (കാല്‍ഗരി) വിശദമാക്കി.

മദ്ധ്യാഹ്നത്തിനു ശേഷം കൂടിയ യോഗത്തില്‍, ജോയിന്റ് സെക്രട്ടറി സജി ജോര്‍ജും റവ. ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയിലും (എഡ്മണ്ടന്‍), ബിഷപ് മാര്‍ ജോസ് കല്ലുവേലിലും രൂപതയുടെ കാനോനിക പഠനരീതിയായ എപ്പാര്‍ക്കി അസംബ്ലിയെക്കുറിച്ചും അതിന്റെ ലഷ്യങ്ങളെക്കുറിച്ചും, മിസ്സിസ്സാഗ രൂപതയുടെ നന്‍മയ്ക്കായി എത്രയും വേഗം അസംബ്ലി കൂടുന്നതിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. അടുത്ത വര്‍ഷം,ഒക്ടോബര്‍16മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ പ്രദമ എപ്പാര്‍കിയല്‍ അസംബ്ലി കൂടുവാനുള്ള ബിഷപ്പിന്റെ തീരുമാനം കൗണ്‍സില്‍ ഒത്തൊരുമയോടെ അംഗീകരിച്ചു.

സായാഹ്‌നത്തില്‍ നടന്ന യോഗത്തില്‍ ബിഷപ് എപ്പാര്‍കിയല്‍ അസംബ്ലിയുടെ നടത്തിപ്പിനായുള്ള ഇംപ്ലിമെന്റേഷന്‍ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ഇതില്‍ വൈദീകരുടെ എട്ടംഗ സംഘവുംഅല്‍മായരുടെ അഞ്ചംഗ സംഘവും പാസ്റ്ററല്‍ കൗണ്‍സിലില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

ഇംപ്ലിമെന്റേഷന്‍ കമ്മറ്റി അംഗങ്ങള്‍ താഴെപ്പറയുന്നവരാണ്. മോണ്‍. സെബാസ്റ്റ്യന്‍ അരീക്കാട്ട്, (പ്രോട്ടോസിന്‍ജുലസ്), റവ. ഫാ.പത്രോസ് ചമ്പക്കര (സിന്‍ജുലസ്), റവ.ഫാ. ജോണ്‍ മൈലംവേലില്‍,(ചാന്‍സലര്‍), റവ.ഫാ. മാര്‍ട്ടിന്‍ അഗസ്റ്റിന്‍ SDB (ലണ്ടന്‍), റവ. ഫാ.ജോസ് ആലഞ്ചേരി (സ്‌കാര്‍ബറോ) റവ.ഫാ.അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ (എഡ്മണ്ടന്‍),ഫാ. സാജോപുതുശ്ശേരി (കാല്‍ഗരി) റവ.ഫാ.ഡാരിസ് ചെറിയാന്‍ മൂലയില്‍ (പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി),ജോളി ജോസഫ്, (മിസ്സിസ്സാഗ),  ജോണ്‍ ചെങ്ങോത്ത്(സ്‌കാര്‍ബറോ), ശ്രീമതി ലൂസി വര്‍ഗീസ് (വാന്‍കൂവര്‍),  സാബു മാത്യു(വിന്നിപ്പെഗ്), സജി ജോര്‍ജ് (പാസ്റ്ററല്‍ കൗണ്‍സില്‍ജോയിന്റ് സെക്രട്ടറി).

 സജി ജോര്‍ജ്ജിന്റെ നന്ദിപ്രസംഗത്തിനുശേഷം ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ നടത്തിയ പ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിച്ചു. അടുത്ത യോഗം ഏപ്രില്‍ 25,2020 ന് നടത്തുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.

Other News