വായ്പാ സാധ്യതകള്‍ കൂടുതല്‍ എളുപ്പമാക്കി മോര്‍ട്ട്ഗേജ് സ്ട്രസ് നവീകരണം


FEBRUARY 19, 2020, 10:52 PM IST

ടോറന്റോ: ഭവന കമ്പോളത്തിന് കൂടുതല്‍ ഇന്ധനം പകര്‍ന്ന് വായ്പ നേടാനുള്ള സാധ്യത കൂടുതല്‍ എളുപ്പമാക്കി ഒട്ടാവയുടെ മോര്‍ട്ട്ഗേജ് സ്ട്രസ് നവീകരണം. ധനകാര്യ മന്ത്രി ബിന്‍ മൊര്‍ന്യു ബാങ്ക് കാനഡയുടെ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഇന്‍ഷൂര്‍ ചെയ്ത മോര്‍ട്ടേജുകളുടെ സ്ട്രസ് ടെസ്റ്റ് കണക്കു കൂട്ടി വാങ്ങല്‍ വിലയുടെ 20 ശതമാനം കുറച്ച് പണം അടച്ചാല്‍ മതിയാകും.

കാനഡയിലെ ബാങ്കിംഗ് റെഗുലേറ്ററായ സൂപ്രണ്ട് ഓഫ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ഷുറന്‍സ് ഇല്ലാത്ത മോര്‍ട്ട്‌ഗേജുകളിലെ സ്ട്രസ് ടെസ്റ്റിനും പുതിയ അതേ നിരക്ക് ബാധകമാക്കാനുള്ള നിര്‍ദ്ദേശം നല്കാനാണ് സാധ്യത.

2016ല്‍ അവതരിപ്പിക്കുകയും 2018ല്‍ വിപുലീകരിക്കുകയും ചെയ്തതാണ് നിലവിലുള്ള സ്ട്രസ് ടെസ്റ്റ്. എന്നാല്‍ മോര്‍ട്ട്‌ഗേജ് പ്രൊഫഷണലുകള്‍ ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. വീടു വാങ്ങുന്നവരുള്‍പ്പെടെ ഇതിനെ എതിര്‍ത്തിരുന്നു. നിലവിലുള്ള സ്ഥിതിയില്‍ വായ്പകക്കാര്‍ക്ക് അവരുടെ മോര്‍ട്ട്‌ഗേജ് പേയ്‌മെന്റുകള്‍ പലിശ നിരക്കില്‍ യഥാര്‍ത്ഥ കരാറിനേക്കാള്‍ രണ്ട് ശതമാനം ഉയര്‍ന്നതാണോ അതോ ബാങ്ക് ഓഫ് കാനഡയുടെ കണക്കുകള്‍ പ്രകാരം അഞ്ച് വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് നിരക്കാണോ കൂടുതല്‍ എന്ന് പരിശോധിക്കേണ്ടതുണ്ട്.

അഞ്ച് വര്‍ഷത്തെ സ്ഥിര നിരക്ക് മോര്‍ട്ട്‌ഗേജുകള്‍ക്ക് ഇന്‍ഷുറന്‍സിനായി അപേക്ഷിക്കുന്ന ഉപയോക്താക്കള്‍ക്ക് നല്‍കുന്ന നിരക്കുകള്‍ നോക്കിയാണ് പുതിയ നിരക്ക് നിശ്ചയിക്കുന്നത്. നിരക്കുകളുടെ ശരാശരിയെടുക്കുകയും പലിശനിരക്ക് ഉയരുന്നതോ വായ്പയെടുക്കുന്നയാള്‍ക്ക് ജോലി നഷ്ടപ്പെടുന്നതോ പോലുള്ള ആഘാതങ്ങള്‍ക്കെതിരെ രണ്ട് ശതമാനം പോയിന്റുകള്‍ ബഫറായി ചേര്‍ക്കുകയും ചെയ്യും.

വിപണി സാഹചര്യങ്ങളോട് ചേരാത്തതാണ് സ്ട്രസ് ടെസ്റ്റെന്ന വിമര്‍ശനത്തെ അതിജീവിക്കാനാണ് പുതിയ നിരക്കിലൂടെ ലക്ഷ്യമിടുന്നെന്ന് മോര്‍ന്യൂ പറഞ്ഞു.

പുതിയ സമീപനത്തിലൂടെ കനേഡിയക്കാര്‍ക്ക് ഫലപ്രദമായി വിപണി സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുമെന്നും അതിനാവശ്യമായ ക്രിയാത്മക നീക്കങ്ങളാണിതെന്നും കരുതുന്നതായും മോര്‍ന്യൂ മാധ്യമങ്ങളോട് പറഞ്ഞു.

നിര്‍ദ്ദിഷ്ട നിയമ മാറ്റം വായ്പാ ലഭ്യത എളുപ്പമാക്കുന്നതോടൊപ്പം ടോറന്റോ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ ചലനങ്ങളും സൃഷ്ടിക്കും. മാത്രമല്ല വാങ്ങുന്നവര്‍ക്ക് വലിയ ഓഫറുകളാണ് ലഭിക്കുക.

സ്ട്രസ് ടെസ്റ്റില്‍ ഇളവ് വരുത്തുന്നതുപോലുള്ള ഉത്തേജക നടപടികള്‍ക്കെതിരെ ബാങ്ക് ഓഫ് മോണ്‍ട്രിയാലിന്റെ ഡഗ്ലസ് പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാത്ത മോര്‍ട്ട്‌ഗേജുകള്‍ക്കുള്ള നിര്‍ദ്ദിഷ്ട മാനദണ്ഡം വിലയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെ്ന്നാണ് പോര്‍ട്ടര്‍ പറയുന്നത്.

5.19 ശതമാനമായി നിലകൊള്ളുന്ന ബാങ്ക് ഓഫ് കാനഡയുടെ 5.19 ശതമാനം നിരക്ക് വിപണി നിരീക്ഷിക്കുന്നില്ലെന്ന കാര്യത്തില്‍  ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ആശങ്കാകുലരായിരുന്നു. അഞ്ച് വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് റേറ്റ് വായ്പക്കാര്‍ യഥാര്‍ഥത്തില്‍ അടക്കുന്നതിനേക്കാള്‍ ഏകദേശം 2.3 ശതമാനം അധികമായിരിക്കും.

എന്നാല്‍ പുതിയ മീഡിയന്‍ അധിഷ്ഠിത നിരക്ക് അനുസരിച്ച് 4.89 ശതമാനമായി കുറവാണ്. ഒ എസ് എഫ് ഐയുടെ കണക്കനുസരിച്ച് ഇത് ആഴ്ചതോറും മാറും. ഒ എസ് എഫ് ഐയുടെ കണക്കനുസരിച്ച് മോര്‍ട്ട്‌ഗേജുകള്‍ ക്ലയന്റിന്റെ കരാര്‍ നിരക്കിനേക്കാള്‍ രണ്ട് ശതമാനം വര്‍ധിക്കും.

പുതിയ നിരക്കിലേക്ക് മാറുന്നത് വായ്പയെടുക്കുന്നയാളെ സംബന്ധിച്ചിടത്തോളം വാങ്ങല്‍ ശേഷി ഏകദേശം മൂന്ന് ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് മോര്‍ട്ട്‌ഗേജ് ബ്രോക്കറും റേറ്റ് താരതമ്യ വെബ്സൈറ്റായ റേറ്റ്‌സ്പി ഡോട്ട് കോമിന്റെ സ്ഥാപകനുമായ റോബര്‍ട്ട് മക്ലിസ്റ്റര്‍ അഭിപ്രായപ്പെട്ടു.

പുതിയ മാറ്റങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാര്‍ച്ച് 17 വരെ സ്വീകരിക്കുകയും ഏപ്രില്‍ ഒന്നിനകം പുതിയ നിയമം നടപ്പാക്കാനുമാണ് ഉദ്ദേശിക്കുന്നത്.

Other News