ഒന്റാരിയോ കാബിനറ്റ് മന്ത്രി മെറിലി ഫുള്ളര്‍ട്ടണ്‍ രാജിവച്ചു 


MARCH 25, 2023, 7:45 AM IST

ഒന്റാറിയോ കാബിനറ്റ് മന്ത്രി രാജിവച്ചു. ചില്‍ഡ്രന്‍, കമ്മ്യൂണിറ്റി, സോഷ്യല്‍ സര്‍വ്വീസ് മിനിസ്റ്റര്‍ മെറിലി ഫുള്ളര്‍ട്ടനാണ് രാജിവച്ചത്.

2018ല്‍ കനറ്റാ-കാള്‍ട്ടണ്‍ റൈഡിംഗില്‍ നിന്നും പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച മെറിലി ഫുള്ളര്‍ട്ടണ്‍ ട്രെയിനിങ്, കോളേജ് ആന്‍ഡ് യൂണിവേഴ്‌സിറ്റി മിനിസ്റ്റര്‍ ആയി കാബിനറ്റില്‍ പ്രവര്‍ത്തിച്ചിരുന്നു. ഫാമിലി ഫിസിഷ്യനായിരുന്ന മെറിലി ഫുള്ളര്‍ട്ടണ്‍ 2019-ല്‍ ലോങ്ങ് ടേം കെയര്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.

2020ല്‍ ഒന്റാരിയോയില്‍ കോവിഡ് 19 ബാധിക്കുകയും ദീര്‍ഘകാല കെയര്‍ ഹോമുകളില്‍ ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തതോടെ മെറിലി ഫുള്ളര്‍ട്ടണിന് പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു.

Other News