വ്യാജ ആണവഭീഷണി സന്ദേശത്തില്‍ ഭയന്ന് ഒന്റാരിയോ നിവാസികള്‍


JANUARY 14, 2020, 6:23 PM IST

ടൊറന്റോ: കിഴക്കന്‍ ടൊറന്റോയിലെ ആണവപ്ലാന്റില്‍ ചോര്‍ച്ചയുണ്ടായെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഒന്റാരിയോ നിവാസികള്‍ പരിഭ്രാന്തരായി. ഞായറാഴ്ച രാവിലെയാണ് പ്രവിശ്യാനിവാസികളുടെ സെല്‍ഫോണിലേയ്ക്ക് ഇത്തരത്തില്‍ സന്ദേശമെത്തിയത്. ഇതോടെ പരിഭ്രാന്തിയിലായ പലരും  നഗരത്തില്‍ നിന്ന് പുറത്തുകടക്കാനായി വിമാനടിക്കറ്റുകളും വിദൂര നഗരങ്ങളില്‍ ഹോട്ടലുകളും ബുക്കുചെയ്തു.

എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന സന്ദേശം പുറകെയെത്തി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഇത്തരത്തില്‍ തെറ്റായ സന്ദേശം പ്രചരിക്കുന്നതിന് ഇടയാക്കിയതെന്നും പതിവ് പരിശീലനപരിപാടികളില്‍ പങ്കെടുക്കവേ ഉദ്യോഗസ്ഥര്‍ അറിയാതെ ആണവഭീഷണി സന്ദേശം നല്‍കുകയായിരുന്നെന്നുമായിരുന്നു വിശദീകരണം. ടെലിവിഷന്‍ സ്‌ക്രീനിലും സന്ദേശം പ്രദര്‍ശിപ്പിച്ചു.

തുടര്‍ന്നാണ് ആളുകള്‍ സമനില വീണ്ടെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Other News