ഒന്റാറിയോ: മുന്‍നിര തൊഴിലാളികള്‍ക്കായി കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ചു. കുട്ടികളുടെ അടിയന്തര പരിപാലനത്തിനായി സൗജന്യമായി നല്കുന്ന സേവനങ്ങള്‍ ദീര്‍ഘിപ്പിക്കുന്നതായി ഒന്റാറിയോ പ്രഖ്യാപിച്ചു.
വലിയ വിഭാഗം അവശ്യ തൊഴിലാളികള്‍ക്കുള്ള പദ്ധതിയാണ് പ്രവിശ്യവാഗ്ദാനം ചെയ്യുന്നത്, ഇത് ജനുവരി 25 വരെ നീളും.
കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ ആഴ്ച നേരിട്ടു സ്കൂളിലെത്താതെ വീടുകളില്‍ പഠനം തുടങ്ങിയതിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സിന്റെ പ്രഖ്യാപനം.
തെക്കന്‍ ഒന്റാറിയോയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ആസൂത്രണം ചെയ്തതനുസരിച്ച് തിങ്കളാഴ്ച ക്ലാസിലേക്ക് മടങ്ങില്ലെന്നും പകരം ജനുവരി 25 വരെ വിദൂര പഠനത്തില്‍ തുടരുമെന്നും ഈ ആഴ്ച ആദ്യം പ്രവിശ്യ പ്രഖ്യാപിച്ചിരുന്നു.
' പ്രാഥമിക വിദ്യാലയം അടച്ചുപൂട്ടുന്നത് വഴി കൂടുതല്‍ ആളുകള്‍ക്ക്, പ്രത്യേകിച്ച് മുന്‍നിര തൊഴിലാളികള്‍ക്ക് പിന്തുണ ആവശ്യമായി വരുമെന്ന് തിരിച്ചറിയുന്നു,'' ലെസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
''അതുകൊണ്ടാണ് ഇന്ന് ഞങ്ങളുടെ മുന്‍നിര തൊഴിലാളികള്‍ക്ക് നല്കുന്ന അടിയന്തര, സൗജന്യ ശിശു പരിപാലന പദ്ധതി ദീര്‍ഘിപ്പിക്കുന്നത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇതിന്റെ ആദ്യ ഘട്ടം ഈ ആഴ്ച നിലവിലുണ്ടായിരുന്നു, പക്ഷേ വ്യക്തമായും, കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം 25 ലേക്ക് നീട്ടിയാല്‍, മുന്‍നിര തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന ആ സൗജന്യ സേവനവും മറ്റൊരു രണ്ടാഴ്ച കൂടി നീട്ടുന്നത് ന്യായമാണെന്ന് കരുതുന്നു.'
കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിനു പിന്നാലെയാണ് വിദൂര പഠനം ജനുവരി 25 വരെ നീട്ടാനുള്ള തീരുമാനം. ഒരാഴ്ച തുടര്‍ച്ചയായി പ്രതിദിനം 3,000 ത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗജന്യ ശിശു സംരക്ഷണത്തിന് ആരാണ് അര്‍ഹതയുള്ളത് എന്നതിന്റെ വിപുലീകരിച്ച പട്ടിക ലെക്സ് വെളിപ്പെടുത്തി.
കാനഡ പോസ്റ്റ് ജീവനക്കാര്‍, ആര്‍സിഎംപി അല്ലെങ്കില്‍ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഉള്ള ഉദ്യോഗസ്ഥര്‍, കോടതി സേവന സ്റ്റാഫ്, പവര്‍ വര്‍ക്കര്‍മാര്‍, ഭവനരഹിതരായ ആളുകള്‍ക്ക് സേവനങ്ങള്‍ നല്കുന്നവര് എന്നിവരാണ് ഇപ്പോള്‍ ശിശു സംരക്ഷണത്തിന് അര്‍ഹരായ തൊഴിലാളികള്‍.
വിദൂരമായി പഠിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ വ്യക്തിപരമായി സ്കൂളില്‍ ചേരേണ്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് ശിശു സംരക്ഷണം ലഭ്യമാകുമെന്ന് ലെസെ പറഞ്ഞു.
ഇരകളുടെ സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒന്റാറിയോ നിവാസികള്‍, കുട്ടികളുടെ സഹായ സൊസൈറ്റികളുമായി മുന്‍നിര സേവനങ്ങള്‍ നല്കല് അല്ലെങ്കില്‍ ബധിരര്‍ക്കും അന്ധര്‍ക്കും ഇടപെടല്‍ സേവനങ്ങള്‍ എന്നിവയും പട്ടികയിലുണ്ട്.