വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമായി വ്യത്യസ്ത വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ തയ്യാറെടുത്ത് ഒന്റാരിയോ


MAY 11, 2021, 11:40 PM IST

ഒന്റാരിയോ: കോവിഡ് വാക്‌സിന്‍ ആസ്ട്രാസെനെക്ക വിതരണത്തില്‍ കുറവ് വരുന്നതിനെ തുടര്‍ന്ന് വാക്‌സിനേഷന് വ്യത്യസ്ത ബ്രാന്റുകള്‍ ചേര്‍ക്കാന്‍ ഒരുങ്ങി ഒന്റാരിയോ. ഓക്‌സ്‌ഫോര്‍ഡ്- ആസ്ട്രാസെനെക്കെയുടെ കൂടുതല്‍ ഉപയോഗത്തെ ചില ഡോക്ടര്‍മാര്‍ ചോദ്യം ചെയ്യുന്നുണ്ട്. 

ആദ്യ വാക്‌സിനേഷന് ആസ്ട്രാസെനെക്കെ ലഭിച്ചവര്‍ക്ക് രണ്ടാം ഡോസായി മറ്റേതെങ്കിലും വാക്‌സിന്‍ ലഭിക്കാനുള്ള സാധ്യതയാണുള്ളതെന്ന് ആരോഗ്യമന്ത്രി ക്രിസ്റ്റിന്‍ എലിയട്ട് അറിയിച്ചു. ആസ്്ട്രാസെനെക്കെയുടെ വിതരണം എപ്പോഴാണെന്ന കാര്യത്തില്‍ നിശ്ചയമില്ലെന്നും അതുകൊണ്ടുതന്നെ വ്യത്യസ്ത ഉത്പന്നങ്ങള്‍ ഒരുമിച്ച് ഉപയോഗിക്കേണ്ടി വന്നേക്കാമെന്നും അവര്‍ പറഞ്ഞു. 

്‌വ്യത്യസ്ത വാക്‌സിനുകള്‍ ചേര്‍ക്കുന്നതിനെ കുറിച്ചും ഫെഡറല്‍ ഇമ്യൂണൈസേഷന്‍ പാനലിന്റെ ഉപദേശത്തെ കുറിച്ചും യു കെ നടത്തിയ പഠനത്തിന്റെ ഫലങ്ങള്‍ക്കായി പ്രവിശ്യ കാത്തിരിക്കുകയാണെന്നും എലിയട്ട് പറഞ്ഞു. പ്രസ്തുത പഠനഫലം വേഗത്തില്‍ വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

വാക്‌സിന്‍ വിതരണത്തിലെ കുറവിനെ തുടര്‍ന്ന് ഇത്തരത്തില്‍ വ്യത്യസ്ത വാക്‌സിനുകള്‍ നല്കാന്‍ ക്യൂബെക്കിനും പദ്ധതിയുണ്ട്. ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് വേഗത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്കുന്നതിന് മോഡേണ വാക്‌സിന് പകരമായി ഫൈസര്‍ ബയോടെക് നല്കാനാണ് പദ്ധതി. 

വ്യത്യസ്ത വാക്‌സിനുകള്‍ നല്കുന്നതിനെ കുറിച്ചുള്ള യു കെയുടെ പഠനത്തെ കാനഡ വളരെ വ്യക്തമായി പിന്തുടരുന്നെന്ന് ഡോ. തെരേസ ടാം പറഞ്ഞു.

Other News