ഒൻ്റാറിയോ വെടിവെപ്പിൽ പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു


SEPTEMBER 20, 2022, 8:58 AM IST

ഒൻ്റാറിയോ:  കാനഡയിലെ ഒന്റാറിയോ പ്രവിശ്യയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു.

ഇതോടെ അക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. '

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സത്വീന്ദര്‍ സിങ്(28) ഹാമില്‍ട്ടണ്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

സത്വീന്ദര്‍ സിങ് പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന എംകെ ഓട്ടോ റിപ്പയേഴ്സിന്റെ ഉടമയും ആക്രമണത്തില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് മാര്‍ക്കറ്റിങില്‍ എംബിഎ നേടിയ സത്വീന്ദര്‍ സിംഗ് കോനെസ്റ്റോഗ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. 

'കവിതകള്‍ വായിക്കാനും എഴുതാനും ഇഷ്ടമുളളയാളായിരുന്നു സത്വീന്ദര്‍, ജീവിതകാലംമുഴുവന്‍ അവന്‍ നമ്മുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കും,ഇത് ഞങ്ങളുടെ കുടുംബത്തിന് ബുദ്ധിമുട്ടുള്ള സമയമാണ്, ഞങ്ങള്‍ക്ക് നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ആവശ്യമാണ്.'സത്വീന്ദര്‍ സിങിന്റെ ബന്ധു സരബ്‌ജോത് കൗര്‍ ടൊറന്റോ സ്റ്റാര്‍ പത്രത്തോട് പറഞ്ഞു.