മനുഷ്യക്കടത്ത് തടയാന്‍ പുതിയ നിയമവുമായി ഒന്റാരിയോ


FEBRUARY 22, 2021, 11:26 PM IST

ഒന്റാരിയോ: മനുഷ്യക്കടത്ത് തടയാന്‍ ലക്ഷ്യമിട്ട് ഒന്റാരിയോ സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന്. ഹോട്ടലുകളോട് അതിഥി റജിസ്റ്ററുകള്‍ പെട്ടെന്ന് കൈമാറാനും സംശയിക്കുന്നവരെ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെടുന്നു. 

മനുഷ്യക്കടത്ത് തടയാന്‍ പുതിയ നിയമം നടപ്പാക്കുമെന്നാണ് ഒന്റാരിയോ സോളിസിറ്റര്‍ ജനറല്‍ സില്‍വിയ ജോണ്‍സും കുട്ടികളുടേയും സ്ത്രീകളുടേയും പ്രശ്‌നങ്ങളുടെ സഹമന്ത്രി ജില്‍ ഡന്‍ലോപ്പും അറിയിച്ചത്. അന്വേഷണത്തിനുള്ള വിവരങ്ങള്‍ പെട്ടെന്ന് ലഭ്യമാകുന്നതിനും ഇരകള്‍ക്ക് ഉടന്‍ സഹായം നല്കുന്നതിനും പൊലീസിന് കൂടുതല്‍ അധികാരം നല്കുന്നതിനും നിയമത്തില്‍ വഴിയുണ്ടാകും. 

ഒന്റാരിയോ മനുഷ്യക്കടത്തിന്റെ കേന്ദ്രമായി മാറിയെന്ന കാര്യം ദുഃകരമാണെന്ന് സില്‍വിയ ജോണ്‍സ് പറഞ്ഞു. അതുകൊണ്ടുതന്നെ മനുഷ്യക്കടത്ത് തടയുകയും എന്തൊക്കെ സഹായം ലഭ്യമാകുമെന്ന് ബോധവത്ക്കരിക്കാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു.

കാനഡയിലെ ലൈംഗിക കടത്തുകാര്‍ രക്ഷപ്പെടാതിരിക്കാനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഇരകളെ കടത്തിക്കൊണ്ടുപോകാന്‍ കടത്തുകാര്‍ ഉപയോഗിക്കുന്ന വഴികള്‍ രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് സെന്റര്‍ ടു എന്‍ഡ് ഹ്യുമന്‍ ട്രാഫിക്കിംഗ് പുറത്തുവിട്ടു. 

മനുഷ്യക്കടത്ത് സംശയിക്കുന്ന ഹോട്ടലുകളില്‍ വാറണ്ടിന് പൊലീസിനോട് ആവശ്യപ്പെടുന്നതിന് പകരം പുതിയ നിയന്ത്രണ നിയമത്തിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ഹോട്ടലിലോ പ്രതിദിന വാടക കേന്ദ്രങ്ങളിലോ അതിഥികളുടെ പേരുകള്‍ നേരിട്ട് ലഭിക്കാന്‍ അനുവദിക്കുമെന്ന് ജോണ്‍സ് പറഞ്ഞു. 

പുതിയ നിയമം അനുസരിക്കാതിരുക്കുകയോ തെറ്റായ പ്രസ്താവന മനഃപൂര്‍വ്വം ചേര്‍ക്കുകയും ചെയ്താല്‍ പിഴ അടക്കേണ്ടി വരും. 

ഹോട്ടല്‍, മോട്ടല്‍ അസോസിയേഷനുമായി കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വിശദാംശങ്ങള്‍ വിശദീകരിക്കുക. ആളുകളോ ബിസിനസുകളോ നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴ ഈടാക്കും. 

കുട്ടികള്‍ ലൈംഗിക കടത്തിനോ അപകട സാധ്യതയുള്ള സാഹചര്യങ്ങളിലോ അകപ്പെടുകയാണെങ്കില്‍ അവരെ സഹായിക്കാനായി ചൈല്‍ഡ്, യൂത്ത്, ഫാമിലി സര്‍വീസസ് നിയമത്തിലും മാറ്റങ്ങള്‍ വരുത്തണമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

Other News