കരാര്‍ പുതുക്കുന്നത് വൈകുന്നു; ഒന്റാറിയോയില്‍ അധ്യാപകര്‍ സമരത്തിലേക്ക്


FEBRUARY 13, 2020, 12:04 AM IST

ഒന്റാറിയോ: കരാര്‍ പുതുക്കുന്നതു സംബന്ധിച്ച നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഒന്റാറിയോയിലെ അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു. പ്രാദേശിക ഭരണകൂടവുമായുള്ള ചര്‍ച്ചകളില്‍ പ്രശ്‌ന പരിഹാരമാകുന്നില്ലെങ്കില്‍ പ്രധാനപ്പെട്ട നാലു അധ്യാപക യൂണിയനുകള്‍ സംയുക്തമായി സമരത്തിനിറങ്ങും. 20 ലക്ഷം കുട്ടികളെയാകും സമരം ബാധിക്കുക. 

എലിമെന്ററി ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഒന്റാറിയോ, ഒന്റാറിയോ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്‍, ഒന്റാറിയോ ഇംഗ്ലീഷ് കാത്തലിക് ടീച്ചേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഡെസ് എന്‍സൈഗ്‌നന്റ്‌സ് എറ്റ് ഡെസ് എന്‍സൈഗ്‌നന്റ്‌സ് ഫ്രാങ്കോ-ഒന്റാരിയന്‍സ് എന്നീ സംഘടനകളാണ് ഫെബ്രുവരി 21ന് പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്. ഡഗ് ഫോര്‍ഡ് സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അധ്യാപകരുടെ കരാര്‍ പുതുക്കുന്നതും വേതന പരിഷ്‌കരണവും ഉള്‍പ്പെടെ കാര്യങ്ങളില്‍ ഇനിയും തീരുമാനമായിട്ടില്ല. പ്രശ്‌ന പരിഹാരത്തിനുള്ള പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് സര്‍ക്കാറും യൂണിയനും നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പോലും നിശ്ചലമായ സാഹചര്യത്തിലാണ് സംഘടനകള്‍ സമരത്തെക്കുറിച്ച് ആലോചിച്ചത്.

Other News