കോവിഡ് വിലക്ക് ലംഘിച്ച് ആകാശത്ത് പുതുവത്സര ആഘോഷം; നൂറോളം കാനഡക്കാര്‍ കുടുങ്ങും


JANUARY 11, 2022, 10:35 AM IST

ഒട്ടാവ: കോവിഡ് വിലക്കുകള്‍ ലംഘിച്ച് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഒത്തുകൂടി പുതുവര്‍ഷം ആഘോഷിച്ച നൂറോളം കാനഡക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അധികൃതര്‍. ഒത്തുകൂടലുകള്‍ക്കും ആഘോഷങ്ങള്‍ക്കും വിലക്കുള്ളതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്താണ് സാമ്പത്തിക സ്വാധീനമുള്ള നൂറോളം പേര്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് പറന്നുകൊണ്ട് ആഘോഷം സംഘടിപ്പിച്ചത്. വിമാനത്തിലെ ആഘോഷ ങ്ങളുടെ ദൃശ്യങ്ങള്‍ യു ട്യൂബില്‍ വന്നതോടെയാണ് സംഭവം വിവാദമായത്. ക്രമിനല്‍ നിയമ ലംഘനം നടത്തിയെന്നു വ്യക്തമാകുന്നതിനാല്‍ ഇവര്‍ക്ക് വലിയ തുക പിഴ അടക്കേണ്ടിവരുന്നതിനു പുറമെ ജയില്‍ വാസവും അനുഭവിക്കേണഅടിവരുമെന്നാണ് നിയമജ്ഞര്‍ പറയുന്നത്.

വിമാനത്തിലെ ദൃശ്യത്തിന്റെ യുട്യൂബ് വീഡിയോ കാനഡയില്‍ വന്‍ വിവാദത്തിനും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിശിത ശാസനയ്ക്കും കാരണമായിട്ടുണ്ട്. ഇവരുടെ പ്രവൃത്തി ഒമിക്റോണ്‍ തരംഗത്തിലൂടെ ദുരിതമനുഭവിക്കുന്ന മറ്റ് കനേഡിയന്‍മാരുടെ ''മുഖത്ത് അടിക്കുന്നതിന് തുല്യമാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.  കോവിഡ് 19 ന്റെ. കനേഡിയന്‍ വെക്കേഷന്‍ കാരിയറായ സണ്‍വിംഗ് എയര്‍ലൈന്‍സ് വഴി ചാര്‍ട്ടേഡ് ചെയ്ത വിമാനത്തിലെ യാത്രക്കാര്‍ ഡിസംബര്‍ 30 ന് മോണ്‍ട്രിയലില്‍ നിന്ന് മെക്സിക്കോയിലെ കാന്‍കൂണിലേക്കുള്ള യാത്രാമധ്യേ ക്യാബിനില്‍ മദ്യപിക്കുകയും നൃത്തം ചെയ്യുകയും വാപ്പിംഗ് നടത്തുകയും ചെയ്യുന്നദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

 തിരിച്ചുപോകാനോ വഴിതിരിച്ചുവിടാനോ ആവശ്യപ്പെടുന്നത്ര മോശമായിരുന്നില്ല വിമാനത്തിനുള്ളിലെ യാത്രക്കാരുടെ പെരുമാറ്റം എന്നാണ് സണ്‍വിംഗ് ക്രൂ വിന്റെ നിലപാട്. വിമാനം കാന്‍കൂണിലേക്ക് തുടരുകയും ചെയ്തു. യാത്രക്കാരില്‍ ആരെങ്കിലും അക്രമാസക്തരാവുകയോ ക്രൂ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതായോ ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. വീഡിയോ വിവാദമായതോടെ, മടക്കയാത്രയ്ക്കായി യാത്രയുടെ സംഘാടകനുമായി കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടതായും യാത്രക്കാരെ കയറ്റാന്‍ വിമാനം അയച്ചിട്ടില്ലെന്നും എയര്‍ലൈന്‍ അറിയിച്ചു. എയര്‍ കാനഡയും മറ്റൊരു കനേഡിയന്‍ അവധിക്കാല കാരിയറായ എയര്‍ ട്രാന്‍സാറ്റും തങ്ങളുടെ വിമാനത്തില്‍ പാര്‍ട്ടി യാത്രക്കാരെയൊന്നും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പല ഫെഡറല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളും വിമാനത്തിലെ ആഘോഷത്തെക്കുറിച്ച്  അന്വേഷണം  പ്രഖ്യാപിച്ചിട്ടുണ്ട്. നിയമ ലംഘകര്‍ക്ക് 100,000 ഡോളര്‍ പിഴയും ജയില്‍ ശിക്ഷയും ഉള്‍പ്പെടുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കാബിനറ്റ് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി. യാത്രക്കാരില്‍ രണ്ട് പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയ ഫ്‌ളൈറ്റ് വിദ്യാര്‍ത്ഥികളായിരുന്നു, ഇത് അവരുടെ പൈലറ്റ് സര്‍ട്ടിഫിക്കേഷന്‍ സാധ്യതകളെ ബാധിക്കുമോ എന്നറിയാന്‍ അവരുടെ പങ്കാളിത്തം അവലോകനം ചെയ്യുകയാണെന്ന് ട്രാന്‍സ്പോര്‍ട്ട് കാനഡ പറഞ്ഞു. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരെ അവരുടെ തൊഴിലുടമകള്‍ ഉയര്‍ന്ന ജോലികളില്‍ നിന്ന് പിരിച്ചുവിട്ടു. അതേസമയം, വെള്ളിയാഴ്ച വരെ, 130-ലധികം യാത്രക്കാരില്‍ 27 പേര്‍ മാത്രമാണ് യുഎസ്, മെക്‌സിക്കന്‍ വിമാനക്കമ്പനികള്‍ ഉപയോഗിച്ച് മോണ്‍ട്രിയലിലേക്ക് മടങ്ങിയത്, എല്ലാവരേയും കോവിഡ് പരിശോധനകള്‍ നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരിട്ടു കണ്ടുവെന്നും യാത്രക്കാരെ 'ചോദ്യം ചെയ്തുവെന്നും ഫെഡറല്‍ ആരോഗ്യ മന്ത്രി ജീന്‍-യെവ്‌സ് ഡുക്ലോസ് പറഞ്ഞു.

Other News