സ്റ്റോവില്‍ മാര്‍ക്കം മലയാളി സമാജം പിറവിയെടുത്തു


JUNE 25, 2019, 10:38 AM IST

ഒന്റാരിയോ:  സ്റ്റോവില്‍-മാര്‍ക്കം പ്രദേശങ്ങളിലെ മലയാളികളുടെ കൂട്ടായ്മയുടെ പ്രതീകമായി, സ്റ്റോവില്‍-മാര്‍ക്കം മലയാളിസമാജം SMS എന്ന സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. പിറവി -2019 എന്ന പേരില്‍ ജൂണ്‍ ഒന്നിനായിരുന്നു ഉത്ഘാടനം.ജാതിമതഭേദമന്യേ മലയാളികള്‍ക്ക് ഒന്നിച്ചു കൂടുവാനും, അവരുടെ കലാകായിക സിദ്ധികളെ പരിപോഷിപ്പിക്കുന്നതിനും, വരും തലമുറയെ തനതായ കേരള സംസ്‌കാരത്തിന്റെയും കലയുടെയും ഭാഷയുടെയും പൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ ആക്കുക എന്ന ലക്ഷ്യത്തോടെയും ആണ് സംഘടനക്കു രൂപം നല്‍കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുരുന്നു പ്രതിഭകള്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. സമാജം പ്രസിഡന്റ് പ്രദീപ് ഉമ്മന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഭാരവാഹികള്‍ എല്ലാവരും ചേര്‍ന്നു ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി റോണി വര്‍ഗീസ് സ്വാഗതവും, ട്രഷറര്‍ മെല്‍വിന്‍ തേലാപിള്ളി നന്ദിയും രേഖപെടുത്തി. വിഭവ സമൃദ്ധമായ ഡിന്നറോട് കൂടി പരിപാടികള്‍ സമാപിച്ചുസംഘടനയുടെ അംഗത്വ വിതരണ ഉത്ഘാടനവും നടത്തി. സമാജത്തിന്റെ അംഗത്വത്തിനായി സംഘടനയുടെ facebook പേജ് ആയ Stouffville-Markham Malayali Samajam (SMS) യിലൂടെയോ അല്ലെങ്കില്‍, പ്രസിഡന്റ് പ്രദീപ് ഉമ്മന്‍ ( 6478896843 ), സെക്രട്ടറി റോണി വര്‍ഗീസ് (6478337287) എന്നിവരെയോ ബന്ധപ്പെടണമെന്ന് താല്പര്യ പെടുന്നുസമാജം ഭാരവാഹികളായി പ്രദീപ് ഉമ്മന്‍ (പ്രസിഡന്റ്), ജെയിംസ് ജോസഫ് (വൈസ് പ്രസിഡന്റ്), റോണി വര്‍ഗീസ് (സെക്രട്ടറി), ആന്‍ ഷാര ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), മെല്‍വിന്‍ തേലാപിള്ളി (ട്രഷറര്‍), ജോര്‍ജ് മത്തായി (ജോയിന്റ് ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി മനോജ് ഉണ്ണിപറമ്പത്ത്, ജോ കടമ്പാട്ട്, ബിനോയ് തേലാപിള്ളി, ലിജി വര്‍ഗീസ്, സജി എബ്രഹാം, ബെന്നി വി ജോസഫ്, ബിജി വി തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.

Other News