ഫോര്‍ട്ട് ജിബ്രാള്‍ട്ടറില്‍ പ്ലാറ്റ്‌ഫോം തകര്‍ന്ന്  20 അടി താഴ്ചയിലേക്ക് വീണ 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


JUNE 1, 2023, 7:03 AM IST

വിന്നിപെഗ്:   വിറ്റിയര്‍ പാര്‍ക്കിലെ ഫോര്‍ട്ട് ജിബ്രാള്‍ട്ടറില്‍ പ്ലാറ്റ്‌ഫോം തകര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ 20 അടി താഴ്ചയിലേക്ക് വീണതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഫീല്‍ഡ് ട്രിപ്പിലായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിന്നിപെഗ് ഫയര്‍ പാരാമെഡിക് സര്‍വീസ് അറിയിച്ചു.

ബുധനാഴ്ച രാവിലെ 10 മണിയോടെ സെന്റ് ബോണിഫേസിലെ സൈറ്റിലാണ് സംഭവം നടന്നതെന്നും 10 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്നും വിന്നിപെഗ് മേയര്‍ സ്‌കോട്ട് ഗില്ലിംഗ്ഹാം അറിയിച്ചു. കുട്ടികള്‍ സ്‌കൂള്‍ ഫീല്‍ഡ് ട്രിപ്പ് നടത്തുന്നതിനിടെയാണ് ഫോര്‍ട്ട് ജിബ്രാള്‍ട്ടറിനുള്ളില്‍ 16- 20 അടി താഴേക്ക് വീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

17 പേരെ ഹെല്‍ത്ത് സയന്‍സസ് സെന്ററിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയതായി ണഎജട അസിസ്റ്റന്റ് ചീഫ് ജെയ് ഷാ സ്ഥിരീകരിച്ചു.

Other News