മൂന്നുപേരെ കൊലപെടുത്തിയ ശേഷം വനത്തിലേയ്ക്ക് മറഞ്ഞ കൗമാരക്കാരെ കണ്ടെത്താനാകാതെ പോലീസ്


JULY 29, 2019, 6:00 PM IST

മനിട്ടോബ: മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം വനത്തിന്റെ നിഗൂഢതയിലേയ്ക്ക് മറഞ്ഞ കൗമാരക്കാരെ കണ്ടെത്താനാകാതെ റോയല്‍ കനേഡിയന്‍ മൗണ്ടട് പോലീസ്. വാന്‍കൂവറിലെ ഒരു സസ്യശാസ്ത്രജ്ഞനേയും ദമ്പതികളേയും ചുട്ടെരിച്ച ശേഷം മനിട്ടോബയിലെ ഗില്ലം കാടുകളില്‍ മറഞ്ഞ കാം മക് ലോയ്ഡിനേയും ബ്രെയര്‍ ഷംഗല്‍ക്കിയേയും തേടി ഒരാഴ്ചയായി മൗണ്ടഡ് പോലീസ് പരക്കം പായുകയാണ്. പക്ഷെ കണ്ടെത്താനായിട്ടില്ല എന്നുമാത്രം.

കൃത്യം നടത്തിയ ശേഷം ഇവര്‍ രക്ഷപ്പെട്ട ബ്രിട്ടീഷ് കൊളംബിയയിലെ പടിഞ്ഞാറന്‍ കാടുകളിലാണ് ഇപ്പോള്‍ പോലീസ് സംഘം തമ്പടിച്ചിരിക്കുന്നത്.പാത അവസാനിക്കുകയും വനം തുടങ്ങുകയും ചെയ്യുന്ന ഇവിടം കുറ്റിക്കാടുകളാലും ചതുപ്പുനിലങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു.കൂടാതെ മറഞ്ഞിരിക്കാന്‍ പാകത്തില്‍ വലിയ മരങ്ങളും.'ഒളിച്ചിരിക്കാന്‍ പറ്റിയതും അതിജീവിക്കാന്‍ വൈഷമ്യമേറിയതുമായ ഇടം.'പ്രദേശത്തെ പോലീസുകാര്‍ വിശേഷിപ്പിക്കുന്നു.

നിഗൂഢമായ സ്ഥലമായതിനാല്‍ തെരച്ചിലിനായി ഹെലികോപ്റ്ററുകളും വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്. കൂടാതെ പോലീസ് നായ്ക്കളും സജീവമാണ്.

ഹൈസ്‌ക്കൂള്‍ ഗ്രാജ്വേറ്റ്‌സുകളായ പ്രതികള്‍ ജോലി അന്വേഷിക്കാനാണെന്ന കാരണം പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. ഇതില്‍ ബ്രെയര്‍ ഷംഗല്‍ക്കി കടുത്ത മാനസിക പിരിമുറുക്കമുള്ളതും  നാസി ചിഹ്നമായ സ്വസ്തിക എപ്പോഴും കൂടെ കരതുന്നയാളുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍  മകന്‍ ഹിറ്റ്‌ലറിന്റെ ആരാധകനും നിയോനാസിയുമാണെന്ന റിപ്പോര്‍ട്ടുകളെ ഷംഗല്‍ക്കിയുടെ പിതാവ് തള്ളിക്കളയുന്നു. കാം മക് ലോയ്ഡിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ല. ഇരുവരും ഹൈസ്‌ക്കൂള്‍ കാലം തൊട്ട് അടുത്ത സൂഹൃത്തുക്കളാണ്.

രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറുകള്‍ അഗ്നിയ്ക്കിരയാക്കിയ ശേഷമാണ് ഇവര്‍ വനത്തിലേയ്ക്ക്് കടന്നിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. അതേസമയം കൊല്ലപ്പെട്ടവരുമായി നേരത്തെ ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Other News