വികാരവിക്ഷോഭങ്ങള്‍ നിറഞ്ഞുപെയ്ത് മാര്‍പാപ്പയുടെ മാസ്‌ക്വാസിസ് ക്ഷമാപണം


JULY 26, 2022, 11:10 PM IST

ആല്‍ബര്‍ട്ട: തദ്ദേശിയ വിഭാഗങ്ങളോടും വിദ്യാര്‍ഥികളോടും കത്തോലിക്കാ സഭ നടത്തിയ ക്രൂരതകള്‍ക്ക് മാര്‍പാപ്പ ക്ഷമ ചോദിച്ചപ്പോള്‍ മാസ്‌ക്വാസിസില്‍ ഒത്തുചേര്‍ന്ന ആയിരങ്ങളിലത് വലിയ വികാര തരംഗമാണുണര്‍ത്തിയത്. അവരില്‍ ഭൂരിഭാഗവും വര്‍ഷങ്ങളായി ഇത്തരമൊരു രംഗത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. 

അവസാനം താനത് കേട്ടുവെന്നും ഈ ക്ഷമാപണത്തിനായി 50 വര്‍ഷമാണ് കാത്തിരുന്നതെന്നും മുന്‍ വിദ്യാര്‍ഥി എവ്‌ലിന്‍ കോര്‍ക്മാസ് പറഞ്ഞു. 

എന്നോട് ക്ഷമിക്കണമെന്നും ആദിമ ജനതയ്‌ക്കെതിരെ ക്രിസ്ത്യാനികള്‍ ചെയ്ത തിന്മയ്ക്ക് വിനയപൂര്‍വ്വം ക്ഷമ ചോദിക്കുന്നതായും 85കാരനായ മാര്‍പാപ്പ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ അദ്ദേഹത്തിന് ശിരോവസ്ത്രം നല്കി. ഒറ്റയ്ക്ക് കനേഡിയന്‍ ഗാനം ആലപിക്കാന്‍ എഴുന്നേറ്റ സ്ത്രീയുടെ മുഖത്ത് കണ്ണീര്‍ ഒലിച്ചിറങ്ങിയിരുന്നു. 

Other News